ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Santheep

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. സിയുവി അഥവാ കണ്‍ടംപററി അര്‍ബന്‍ വെഹിക്കിള്‍ എന്നാണ് ഈ വാഹനത്തെ ഫിയറ്റ് വിശേഷിപ്പിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5,99,064 രൂപയാണ് അവ്വെന്റ്യൂറയ്ക്ക് വില.

ഇറ്റാലിയന്‍ ഡിസൈന്‍ ശൈലിയില്‍ വരുന്ന അവ്വെന്റ്യൂറ ക്രോസ്സോവറിനെക്കുറിച്ച് പുതുതായി വന്ന വിവരങ്ങള്‍ താഴെ വായിക്കാം.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

പൂനെയിലെ രഞ്ജന്‍ഗാവ് നിര്‍മാണ പ്ലാന്റിലാണ് ഫിയറ്റ് അവ്വെന്റ്യൂറ മോഡലുകള്‍ നിര്‍മിക്കുക. ഇന്ത്യയെ മുന്നില്‍ക്കണ്ട് നിര്‍മിച്ച ഈ വാഹനത്തെക്കുറിച്ച് വലിയ തോതിലുള്ള അന്വേഷണങ്ങള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. മോഡല്‍ വിജയകരമായിത്തീരും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ഡിസൈനിലെ 'റഗ്ഗഡ്' സ്വഭാവമാണ് അവ്വെന്റ്യൂറ ക്രോസ്സോവറിന് വ്യതിരിക്തത നല്‍കുന്നത്. രാജ്യത്തെ ഇടത്തരക്കാരായ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ഈ വാഹനത്തിന് ലഭിച്ചേക്കും.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് അവ്വെന്റ്യൂറ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഹൈ ടെറൈന്‍ ഗേജുകള്‍, റൂഫ് റെയിലുകള്‍, സൈഡ് ക്ലാഡിങ്ങുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം എക്‌സ്റ്റീരിയറിനെ സ്‌പോര്‍ടിയാക്കുന്ന ഘടകങ്ങളാണ്. 205 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട് വാഹനത്തിന്.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 93 കുതിരശക്തിയാണ്. പെട്രോള്‍ എന്‍ജിന്‍ 89 കുതിരശക്തി ഉല്‍പാദിപ്പിക്കും.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ഫിയറ്റ് അവ്വെന്‍റ്യൂറ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജ് പകരുന്നു. പെട്രോള്‍ പതിപ്പിന്‍റെ മൈലേജ് ലിറ്ററിന് 14.4 ലിറ്ററാണ്.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

3989 മില്ലിമീറ്ററാണ് വാഹനത്തിന്‍റെ മൊത്തം നീളം. വീതി 1706 മില്ലിമീറ്റര്‍. വാഹനത്തിന്‍റെ മൊത്തം ഉയരം 1542 മില്ലിമീറ്ററാണ്. വീല്‍ബേസ് 2510 മില്ലിമീറ്റര്‍.

വിലകള്‍

വിലകള്‍

അവ്വെന്‍റ്യൂറ ആക്ടിവ പെട്രോള്‍ - 5.99 ലക്ഷം

അവ്വെന്‍റ്യൂറ ഡൈനമിക് പെട്രോള്‍ - 7.05 ലക്ഷം

അവ്വെന്‍റ്യൂറ ആക്ടിവ ഡീസല്‍ - 6.89 ലക്ഷം

അവ്വെന്‍റ്യൂറ ഡൈനമിക് ഡീസല്‍ - 7.65 ലക്ഷം

അവ്വെന്‍റ്യൂറ ഇമോഷന്‍ ഡീസല്‍ - 8.17 ലക്ഷം

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

അവ്വെന്‍റ്യൂറയുടെ ആക്ടിവ് ആണ് ബേസ് മോഡലില്‍ 16 ഇഞ്ച് അലോയ് വീല്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ഗേറ്റില്‍ ഒരു വീല്‍ ഘടിപ്പിച്ചിട്ടുള്ളത് വാഹനത്തിന്‍റെ സ്പോര്‍ടി സൗന്ദര്യം കൂട്ടുന്ന ഘടകമാണ്. പിന്‍ ഫോഗ് ലാമ്പുകളാണ് മറ്റൊരു പ്രത്യേകത.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ആക്ടിവ് വേരിയന്‍റിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് അവ്വെന്‍റ്യൂറയുടെ ഇന്‍റീരിയര്‍ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. കീലെസ്സ് എന്‍ട്രി, ടില്‍റ്റ് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിങ്, കോംപാസ്സ്, ടില്‍റ്റ് മീറ്റര്‍, റിമോട്ട് ബൂട്ട് റിലീസ്, ഓട്ടോമാറ്റിക് സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, സൈഡ് മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ആക്ടിവ് വേരിയന്‍റിലുണ്ട്.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ഡൈനമിക് വേരിയന്റാണ് മധ്യത്തിലുള്ളത്. ഈ വേരിയന്റില്‍ ആക്ടിവ് പതിപ്പിലെ എല്ലാ സംവിധാനവും നല്‍കിയിരിക്കുന്നു. ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ബോഡി നിറത്തിലുള്ള വിങ് മിററുകള്‍, പിന്‍ കാബിനില്‍ പവര്‍ വിന്‍ഡോകള്‍, എബിഎസ്-ഇബിഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ കൂടുതലായി വരുന്നു.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

യുഎസ്ബി, ഓക്‌സ് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റമാണ് മറ്റൊരു സംവിധാനം. ഇതില്‍ വാഹനത്തിന്‍റെ വേഗത തിരിച്ചറിഞ്ഞ് സ്വയം ശബ്ദ ക്രമീകരണം നടത്തുന്ന സംവിധാനം ചേര്‍ത്തിരിക്കുന്നു. നേരത്തെ ക്രമീകരിച്ചുവെച്ചിട്ടുള്ള ലിമിറ്റില്‍ കൂടിയ വേഗതയില്‍ വാഹനം നീങ്ങുമ്പോള്‍ ഓഡിയോ സിസ്റ്റം സ്വയം ശബ്ദം ക്രമീകരിക്കുന്നു. ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധ പൂര്‍ണമായും സംഗീതത്തിലേക്ക് തിരിയുന്നതുമൂലം ഉണ്ടാകാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായകരമാണ്.

ഫിയറ്റ് അവ്വെന്‍റ്യൂറ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ഏറ്റവുമുയര്‍ന്ന പതിപ്പാണ് ഇമോഷന്‍. ഇതില്‍ താഴെയുള്ള പതിപ്പുകളിലെ എല്ലാ സംവിധാനങ്ങളും ചേര്‍ത്തിട്ടുണ്ട്. ഫ്രണ്ട് എയര്‍ബാഗുകള്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിയന്ത്രണം, റിയര്‍ കാബിനില്‍ എസി വെന്റുകള്‍, പിന്നില്‍ വൈപ്പറും വാഷറും, റിയര്‍ ഡിഫോഗര്‍ എന്നിവയുമുണ്ട്. ഡാഷ്‌ബോര്‍ഡ് ലൈറ്റിങ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗിയര്‍ നോബും, സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, കോളുകള്‍ നിയന്ത്രിക്കാന്‍ ബ്ലൂ ആന്‍ഡ് മി സിസ്റ്റം എന്നീ സംവിധാനങ്ങളും അധികമായിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #fiat #new launches
English summary
The Fiat Avventura has been launched in India at a starting price of Rs 5.99 lakh ex-Delhi. The Avventura is basically a hopped up Punto, just like Volkswagen's Cross Polo and Toyota's Etios Cross.
Story first published: Tuesday, October 21, 2014, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X