പൂന്തോ ഇവോ എട്ടിന് ഇന്ത്യയിലെത്തും

By Santheep

ഇറ്റാലിയന്‍ കാര്‍നിര്‍മാതാവായ ഫിയറ്റിന്റെ പൂന്തോ ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ്, പൂന്തോ ഇവോ, ഇന്ത്യയില്‍ ഓഗസ്റ്റ് എട്ടിന് ലോഞ്ച് ചെയ്യും. മുംബൈയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ് നടക്കുക.

പുതുക്കിയ പതിപ്പിനെ പേര് മാറ്റ് അവതരിപ്പിക്കുന്നതില്‍ കാര്യമുണ്ട്. വലിയതോതിലുള്ള മാറ്റങ്ങളോടെയാണ് ഈ വാഹനം വിപണിയിലെത്തുന്നത്. ഇന്ത്യയുടെ അഭുരുചികളോട് ഏറെ ഇണങ്ങിനില്‍ക്കുന്ന തരം പുതുക്കലാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

വാഹനത്തിന്റെ പുറംഭാഗത്ത് വലിയതോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവില്‍ ഗ്രില്ലില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഫിയറ്റ് ലോഗോ പൂന്തോ ഇവോയില്‍ ബോണറ്റിലാണ് കാണുക. മുന്‍വശം നിലവിലെ പതിപ്പിനെ അപേക്ഷിച്ച് കുറച്ച് ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇത് വാഹനത്തിന്റെ റോഡ് സാന്നിധ്യം ഉയര്‍ത്തുന്ന ഘടകമാണ്.

Fiat Punto Evo Launch Confirmed For 8th August

ഗ്രില്ലിലും ഫോഗ് ലാമ്പിലും ക്രോമിയത്തിന്റെ സാന്നിധ്യം ധാരാളമായി കാണാവുന്നതാണ്. വാഹനത്തിന്റെ പിന്‍വശത്തും ക്രോമിയം സാന്നിധ്യമുണ്ട്. പൂന്തോ ഇവോയുടെ ഇന്റീരിയറിനെ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ളതാണെന്നു കാണാം.

സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ല പൂന്തോ ഇവോയില്‍ എന്നുകൂടി പറയട്ടെ. പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും ഘടിപ്പിച്ചാണ് പൂന്തോ ഇവോ എത്തുന്നത്.

Most Read Articles

Malayalam
English summary
We can confirm with you that Fiat is introducing its 2014 Punto hatchback with a new name on the 8th of August, 2014 in Mumbai.
Story first published: Thursday, July 31, 2014, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X