പുതിയ റിനോ കോലിയോസ് ആദ്യപതിപ്പ് സല്‍മാന്

റിനോ കോലിയോസ് എസ്‌യുവിയുടെ 2014 എഡിഷന്‍ വിപണിയിലെത്തി. റിനോ സ്റ്റാർ ഗൈഡ് അവാര്‍ഡ്‌സ് വേദിയില്‍ വെച്ച് റിനോ ഇന്ത്യ സിഇഒ സുമിത് സാവ്ഹ്നി 2014 കോലിയോസിന്റെ കീ സല്‍മാന് കൈമാറിയാണ് അവതരണം നടത്തിയത്.

വാഹനത്തിന്റെ പ്രദര്‍ശനം ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് നടക്കുമെന്നാണറിയുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ച് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്.

First All New Renault Koleos Owner is Salman Khan

2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ചെന്നൈയില്‍ ഒറഗഡം പ്ലാന്റില്‍ അസംബ്ള്‍ പുറത്തിറക്കുന്ന കോലിയോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് വില്‍പനയില്‍ മികവ് പ്രകടിപ്പിക്കുമെന്നാണ് റിനോ കരുതുന്നത്.

4 വീല്‍ ഡ്രൈവില്‍ മാത്രമേ ഈ വാഹനം ഇതുവരെ ലഭിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ടൂ വീല്‍ ഡ്രൈവിലും കോലിയോസ് ലഭിക്കും. എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന 173 പിഎസ് കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നത് 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. എട്ട് സ്പീക്കറുകളോടുകൂടിയ ബോസ് മ്യൂസിക് സിസ്റ്റമാണ് വാഹനത്തിലുള്ളത്.

മൈലേജ്
ഫോര്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് പതിപ്പ് പകരുന്ന മൈലേജ്, എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം, ടെസ്റ്റ് കണ്ടീഷനില്‍ ലിറ്ററിന് 14.56 കിലോമീറ്റര്‍ ആണ്.

പുതുക്കിയ ഫ്രണ്ട് ഗ്രില്ലോടെയാണ് 2014 കോലിയോസ് എസ്‌യുവി എത്തിയിരിക്കുന്നത്. ബംപറുകളുടെ ശില്‍പശൈലിയും മാറിയിരിക്കുന്നു. ടൂ ടോണ്‍ വീല്‍ ഡ്‌സൈന്‍, ലതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ സന്നാഹങ്ങളും കാണാം.

ആര്‍ ലിങ്ക് മള്‍ടിമീഡിയ സിസ്റ്റം, 7' ടച്ച് സ്‌ക്രീന്‍, കണ്‍സോളില്‍ ഘടിപ്പിച്ച ജോയ്‌സ്റ്റിക്ക്, റിവേഴ്‌സ് കാമറ, ബ്ലൈന്‍ഡ് സ്‌പോട് വാണിംഗ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സന്നാഹങ്ങളുമുണ്ട് പുതിയ കോലിയോസില്‍.

വിലകള്‍
റിനോ കോലിയോസ് യൂ വീല്‍ ഡ്രൈവ് മാന്വലിന് 22.36 ലക്ഷം വിലയുണ്ടെന്നാണ് അറിയുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മാന്വലിന് 25.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം നിരക്ക്. 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 26.25 ലക്ഷം രൂപ വിലയുണ്ട്.

Most Read Articles

Malayalam
English summary
The French automobile giant Renault have just unveiled the 2014 edition of their premium SUV, The all new Renault Koleos.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X