ഫോഡ് എക്സ്പഡിഷന് കരുത്തൻ ഇക്കോബൂസ്റ്റ് എൻജിൻ

ഫോഡിന്റെ പ്രശസ്തമായ എസ്‌യുവി, എക്‌സ്പഡിഷന്‍, അതിന്റെ കരുത്തുറ്റ എന്‍ജിനും ശരീരഭാഷയും കൊണ്ടാണ് ലോകവിഖ്യാതമായിത്തീര്‍ന്നത്. ഫോഡിന്റെ ട്രക്കുകള്‍ക്കുള്ള അതേ പരുക്കന്‍ ശരീരഭംഗി എക്‌സ്പഡിഷന് അവകാശപ്പെടാം. എക്‌സ്പഡിഷന്റെ 2015 പതിപ്പില്‍ ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച ഒരു കരുത്തന്‍ എന്‍ജിന്‍ ഘടിപ്പിക്കാന്‍ പോകുന്നതാണ് ഇപ്പോള്‍ ലഭിക്കേുന്ന വാര്‍ത്ത.

നിലവില്‍ 5.4 ലിറ്റര്‍ ശേഷിയുള്ള വി8 പെട്രോള്‍ എന്‍ജിനാണ് എക്‌സ്പഡിഷനില്‍ ഉപയോഗിച്ചുവരുന്നത്. 2015 മോഡലുകളുടെ ബോണറ്റിനടയില്‍ ഇക്കോബൂസ്റ്റ് ഇടംപിടിക്കും ഇനി. 5.4 എന്‍ജിന്‍ തുടര്‍ന്നും ഉപയോഗിക്കില്ല എന്നാണ് കേള്‍ക്കുന്നത്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

ഫോഡ് എക്‌സ്പഡിഷന്റെ 2015 മോഡല്‍ വാഹനത്തിന്റെ മൂന്നാംതലമുറ പതിപ്പാണ്.

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച എഫ് സീരീസ് 3.5 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ടഡ് ട്വിന്‍ ടര്‍ബോ വി6 എന്‍ജിനാണ് എക്‌സ്പഡിഷന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഘടിപ്പിക്കുക.

ട്രാന്‍സ്മിഷന്‍

ട്രാന്‍സ്മിഷന്‍

ഫോഡിന്റെ സെലെക്ട്ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുക. ഇത് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്ന പേരില്‍ സെലെരിയോയില്‍ ഉപയോഗിക്കുന്ന അതേ ട്രാന്‍സ്മിഷന്‍ സംവിധാനമാണ്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

ക്ലച്ച് പെഡല്‍ നിയന്ത്രണം ഒഴിവായിക്കിട്ടുന്നു എന്നതാണ് ഈ ട്രാൻസ്മിഷൻ സംവിധാനത്തിൻറെ മെച്ചം. ഫോഡ് സാങ്കേതികത സെലെരിയോയിലുപയോഗിക്കുന്ന സംവിധാനത്തെ അപേക്ഷിച്ച് ഏറെ മുന്നിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 6 സ്പീഡ് ഗിയര്‍ബോക്‌സാണിത്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

എക്‌സ്പഡിഷന്റെ 8 സീറ്റര്‍ പതിപ്പില്‍ മാത്രമാണ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിക്കുക. ഈ പതിപ്പ് സ്റ്റാന്‍ഡേഡ് ആയും എക്സ്റ്റന്‍ഡ് ചെയ്ത വീല്‍ബേസോടുകൂടിയും വില്‍ക്കുന്നുണ്ട്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

എക്‌സ്പഡിഷന്റെ മുന്‍വശം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. പുതിയ വീലുകളാണ് നല്‍കിയിരിക്കുന്നത്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

ഫോഡിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എക്‌സ്പഡിഷനിലുണ്ട്. അമേരിക്കന്‍ പതിപ്പുകളില്‍ മൂന്ന് ഡ്രൈവ് മോഡുകള്‍ ലഭ്യമാക്കും. കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നീ മോഡുകളിലേക്ക് വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം മാറ്റാം.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

2015 എക്‌സ്പഡിഷനില്‍ ഒരു പുതിയ ഉയര്‍ന്ന വേരിയന്റുകൂടി ചേര്‍ക്കും.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

പുതിയ ഇക്കോബൂസ്റ്റ് എൻജിൻ വരുന്നതോടെ പഴയ എൻജിൻ പതിപ്പുകൾ അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് യുഎസ്എ ടുഡേ ഉത്തരം നൽകുന്നുണ്ട്.

ഫോഡ് എക്സ്പഡിഷൻ ഇക്കോബൂസ്റ്റ് എൻജിനിൽ

3.5 ലിറ്ററിൻറെ ഇക്കോബൂസ്റ്റ് എൻജിൻ 5.2 ലിറ്റർ എൻജിനെക്കാൾ കരുത്തും മൈലേജും പകരാൻ കഴിവുള്ളതാണ്. ഇക്കാരണത്താൽ തന്നെ ഫോഡിൻറെ നീക്കം വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
The Expedition and long-wheelbase Expedition EL version compete with giant SUVs such as the Chevrolet Tahoe and Suburban and GMC Yukon and Yukon XL.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X