ഫോഡ് ഇക്കോസ്‌പോര്‍ട് വില്‍പന 1 ലക്ഷം കവിഞ്ഞു

By Santheep

ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വില്‍പന 1 ലക്ഷം കടന്നത് ഫോഡ് ആഘോഷിക്കുന്നു. ഇന്ത്യയിലും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വഴി വിദേശത്തും വിറ്റഴിച്ച മൊത്തം യൂണിറ്റാണിത്. ഇന്ത്യയില്‍ മാത്രമായി ഫോഡ് 60,000 ഇക്കോസ്‌പോര്‍ടുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

ചെന്നൈ പ്ലാന്റിലാണ് ഫോഡ്, ഇക്കോസ്‌പോര്‍ട് മോഡലുകള്‍ നിര്‍മിക്കുന്നത്. ഇവിടെനിന്നു തന്നെ കയറ്റുമതിയും നടത്തുന്നു.

EcoSport

വാഹനത്തിന്റെ ഉയര്‍ന്ന കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനായി ഉള്‍പാദനം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞമാസം ഫോഡ് പ്രഖ്യാപിച്ചിരുന്നു. ഫാക്ടറിയില്‍ ഒരു അധിക ഷിഫ്റ്റു കൂടി ഏര്‍പ്പെടുത്തിയാണ് ഉല്‍പാദനം കൂട്ടുന്നത്. ഇപ്പോള്‍ വാഹനത്തിനായുള്ള കാത്തിരിപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

110 കുതിരശക്തിയും 140 എന്‍എം ചക്രവീര്യവുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 90 കുതിരശക്തിയും 204 എന്‍എം ചക്രവീര്യവുമുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 123 കുതിരശക്തിയും 170 എന്‍എം ചക്രവീര്യവുമുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിലുള്ളത്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.6 കിലോമീറ്റര്‍ മൈലേജ് നൽകുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നൽകുന്നത് ലിറ്ററിന് 22.7കിലോമീറ്റര്‍ മൈലേജാണ്. 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജാണ് പകരുക.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford India has achieved a milestone of selling 1,00,000 units of EcoSport from India alone.
Story first published: Wednesday, August 20, 2014, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X