ഫോഡ് ഇക്കോസ്‌പോര്‍ട് വില വീണ്ടും കൂട്ടി

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വില കൂട്ടി. വിപണിയില്‍ പ്രവേശിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വാഹനത്തിന്റെ വില ഉയര്‍ത്തുന്നത്. കാത്തിരിപ്പുസമയം കൂടിയതു പ്രമാണിച്ച് ഇക്കോസ്‌പോര്‍ടിന്റെ ബുക്കിംഗ് തല്‍ക്കാലത്തേക്ക് നിറുത്തിവെച്ചിരിക്കുയാണിപ്പോള്‍.

ഈ വിലക്കയറ്റത്തില്‍ ആപ്പിലാകാന്‍ പോകുന്നത് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെയാണ്. ഒരാള്‍ ബുക്ക് ചെയ്തതിനു ശേഷം കമ്പനി നടത്തുന്ന വിലവര്‍ധനയുടെ ഭാരം കൂടി ആയാള്‍ വഹിക്കണമെന്നതാണ് ഫോഡിന്റെ തിയറി. നിലവില്‍ ഒരു വര്‍ഷത്തോളം കാത്തിരിപ്പുസമയമുണ്ട്. നിരവധി പേര്‍ കുടുങ്ങാന്‍ പോകുന്നു എന്ന് സാരം.

Ford EcoSport Price Hiked For The Second Time

വളരെ കുറഞ്ഞ വിലയിലാണ് ഈ എസ്‌യുവി വിപണിയിലെത്തിയത്. വിലക്കുറവ് കണ്ട് ബുക്ക് ചെയ്തവരില്‍ ആദ്യം ഡെലിവെറി ലഭിച്ചവരെല്ലാം രക്ഷപ്പെട്ടു.

ബുക്കിംഗ് കാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും ഫോഡ് തിരിച്ചുകൊടുക്കുമെന്നതും ഇതോടൊപ്പം കാണണം. എങ്കിലും മാസങ്ങളോളം കാത്തിരുന്നവരെ സംബന്ധിച്ച് ഇത്തരമൊരു തീരുമാനമെടുക്കല്‍ സമയനഷ്ടവും നിരാശയും സമ്മാനിക്കും.

വിലവര്‍ധന

ഇക്കോസ്‌പോര്‍ട് ബേസ് പതിപ്പിന് ലോഞ്ച് വിലയെക്കാള്‍ 60,000 രൂപ വര്‍ധിച്ചിരിക്കുന്നു.
ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച ബേസ് പതിപ്പിന് ലോഞ്ച് വിലയെക്കാള്‍ 61,000 രൂപ കൂടി.
ഇക്കോബൂസ്റ്റ് ഓട്ടോമാറ്റിക് എന്‍ട്രിലെവല്‍ മോഡലിന് ലോഞ്ച് വിലയെക്കാള്‍ 59,000 രൂപ കൂടി.
ഡീസല്‍ പതിപ്പിന്റെ ബേസ് മോഡലിന് 69,000 രൂപ കൂടി.

വിലകള്‍ വിശദമായി അറിയാന്‍ ഞങ്ങളുടെ ഡാറ്റാബേസില്‍ ചെല്ലുക.

Most Read Articles

Malayalam
English summary
The disastrous launch of the Ford EcoSport continues as the American manufacturer has hiked prices of the model yet again.
Story first published: Saturday, January 11, 2014, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X