പുതുക്കിയ ഫോഡ് ഫിഗോ ലോഞ്ച് ചെയ്തു

By Santheep

പുതുക്കിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് ബ്രസീല്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കാ എന്ന പേരില്‍ വിവിധ ലോകവിപണിയില്‍ വിറ്റഴിക്കുന്ന ഫിഗോ ഹാച്ച്ബാക്ക് പുതുക്കാനുള്ള തങ്ങളുടെ തീരുമാനം 2014 ആദ്യത്തിലാണ് ഫോഡ് വെളിപ്പെടുത്തിയത്. ഈ വാഹനം ഇന്ത്യയിലേക്ക് 2015ല്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്ഇ, എസ്ഇഎല്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഫ്‌ഗോ ഹാച്ച്ബാക്ക് ബ്രസീലില്‍ വില്‍ക്കുക. ബേസ് വേരിയന്റായ എസ്ഇ-യുടെ വില ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 9,52,37 രൂപ എന്ന് ലഭിക്കും. ഉയര്‍ന്ന പതിപ്പായ എസ്ഇഎലിന് 10,76,164 രൂപയാണ് വില.

2015 ആദ്യമാസങ്ങളില്‍ തന്നെ ഈ വാഹനത്തിന്റെ ഇന്ത്യന്‍ വരവ് പ്രതീക്ഷിക്കാവുന്നതാണ്. ഇതിനുശേഷമായിരിക്കും ഫിഗോയുടെ സെഡാന്‍ പതിപ്പ് രാജ്യത്തെത്തുക.

Ford Launches New Figo

2014 ഫിഗോ മോഡലില്‍ 1.3 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 85 കുതിരശക്തിയും 107 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ കഴിവുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെത്താനിരിക്കുന്ന പുതുക്കിയ ഫിഗോയില്‍ സാങ്കേതികമായ മാറ്റങ്ങളൊന്നുമുണ്ടാവില്ല. സൗന്ദര്യപരമായ മാറ്റങ്ങള്‍ അകത്തും പുറത്തുമുണ്ടായിരിക്കും. 2014 ഇന്ത്യന്‍ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഫിഗോ കണ്‍സെപ്റ്റില്‍ നിന്നു സ്വീകരിച്ച ചില ശില്‍പപരമായ മാറ്റങ്ങളായിരിക്കും വാഹനത്തിലുണ്ടാവുക.

Most Read Articles

Malayalam
English summary
It has now been confirmed, Ford has launched the new and refreshed version of the Figo in Brazil.
Story first published: Monday, July 28, 2014, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X