ഫോഡ് മസ്റ്റാങ് ആദ്യം ശ്രീലങ്കയിലേക്ക്

By Santheep

അമേരിക്കന്‍ മസില്‍ കാര്‍ ഫോഡ് മസ്റ്റാങ് ശ്രീലങ്കന്‍ വിപണിയിലേക്ക് 2015ല്‍ പ്രവേശിക്കുമെന്നുറപ്പായി. മസ്റ്റാങ്ങിന്റെ ഏറ്റവും പുതിയ പതിപ്പാണ് ശ്രീലങ്കയിലേക്ക് എത്തിച്ചേരുക. വളരുന്ന വിപണികളിലേക്കുള്ള കമ്പനിയുടെ പ്രവേശത്തിന് നാന്ദി കുറിക്കുന്നത് ഇന്ത്യയോടു ചേര്‍ന്നു കിടക്കുന്ന ഈ ദ്വീപരാഷ്ട്രത്തില്‍ വെച്ചായിരിക്കും.

മസ്റ്റാങ് ശ്രീലങ്കയുടെ നിരത്തുകള്‍ക്ക് ഏറ്റവും യോജിച്ചതാണെന്ന് വാര്‍ത്ത പുറത്തുവിട്ട് സംസാരിക്കവെ ഫോഡ് ഏഷ്യ പസിഫിക് എംഡിയായ ഡേവിഡ് വെസ്റ്റര്‍മാര്‍ പറഞ്ഞു.

Ford Mustang Sri Lanka Launch In 2015 Confirmed

തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലാണ് ശ്രീലങ്കയെ വിപണിപ്രവേശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നത് വ്യക്തമാണ്. ഇന്ത്യ, പാകിസ്താന്‍, ചൈന, നേപ്പാള്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി മികച്ച നയതന്ത്രബന്ധം നിലനില്‍ക്കുന്ന രാഷ്ട്രമാണിത്. മേഖലയിലെ ഭൗമരാഷ്ട്രീയത്തെക്കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കത്തിന് ഫോഡ് മുതിരുന്നത്.

ശ്രീലങ്കയില്‍ ലോഞ്ച് ചെയ്തതിനു ശേഷം അടുത്തവരവ് ഇന്ത്യയിലേക്കായിരിക്കുമെന്ന കാര്യത്തില്‍ വല്ലാതെ ശങ്കിക്കേണ്ടതില്ല. അമേരിക്കയ്ക്കു പുറത്ത് മസ്റ്റാങ് കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ തുടക്കകാലമാണിത്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഫോര്‍ഡ് മസ്റ്റാങ് ഏഷ്യ പസിഫിക് മേഖലയിലേക്കു വരുന്നത്. 2.3 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനും ഇതില്‍പെടുന്നു. 305 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 406 എന്‍എം ആണ് ചക്രവീര്യം. ഒരു 3.7 ലിറ്റര്‍ എന്‍ജിന്‍, മറ്റൊരു 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ കൂടിയുണ്ട്.

Most Read Articles

Malayalam
English summary
Ford Motor Company Managing Director, Asia Pacific Emerging Markets, David Westerman said that the company would launch the Mustang in Sri Lanka next year.
Story first published: Wednesday, June 18, 2014, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X