പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

By Santheep

1995ല്‍ സ്ഥാപിതമായ ട്രോളര്‍ വെയ്കൂലസ് എസ്‌പെഷ്യായിസ് 2007ല്‍ ഫോഡ് ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുകയുണ്ടായി. ഫോഡിന്റെ രംഗപ്രവേശത്തിനു മുമ്പ് വിപണിയിലെത്തിയ ട്രോളര്‍ വെയ്കൂലസ് എസ്‌പെഷ്യായിസ് വാഹനങ്ങളെല്ലാം വലിയ മുഖം മിനുക്കലുകള്‍ക്ക് വിധേയമായി. ഇന്ന് ലോകോത്തരമായ ഡിസൈനിലും സാങ്കേതികതയിലുമാണ് അവ പുറത്തിറങ്ങുന്നത്.

ട്രോളര്‍ ടി4 എസ്‌യുവിയും ഇതുപോലെ നിരവധി മാറ്റങ്ങള്‍ ശരീരത്തിലേറ്റു വാങ്ങിയ വാഹനമാണ്. 1999ല്‍ ആദ്യമായി വിപണിയിലെത്തുമ്പോള്‍ ഈ വാഹനത്തിന്റെ ഡിസൈന്‍ ജീപ്പ് വ്രാങ്‌ലര്‍ എശ്‌യുവിയുടേതിനു സമാനമായിരുന്നു. ഇന്നും പ്രസ്തുത സമാനതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രത്യേകമായൊരു വ്യക്തിത്വം വാഹനത്തിനുള്ളതായി കാണാം. ട്രോളര്‍ ടി4 എസ്‌യുവിയുടെ പുതിയ പതിപ്പിനെക്കുറിച്ച് കൂടുതലറിയാം താഴെ.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

ജീപ്പ് വ്രാങ്‌ലര്‍ എസ്‌യുവിയുടെ നിരവധി അനുകരണങ്ങള്‍ ലോകത്തിന്റെ വിവിധ വിപണികളില്‍ കാണാം. എന്നാല്‍ അത്തരൊമൊരു വാഹനമല്ല ട്രോളര്‍ ടി4 എസ്‌യുവി.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

ട്രോളര്‍ ടി4 എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. തനത് സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജീപ്പ് വ്രാങ്‌ലര്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നീ വാഹനങ്ങളില്‍ നിന്നുള്ള ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിച്ചിരിക്കുകയാണ് ട്രോളര്‍ ടി4 എസ്‌യുവി.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

ഒരു എസ്‌യുവിക്കു വേണ്ട പരുക്കന്‍ സൗന്ദര്യം വേണ്ടുവോളം കാണാം ഈ വാഹനത്തില്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള ട്രോളര്‍ ടി4 എസ്‌യുവിക്ക് 17 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വീല്‍ ആര്‍ച്ചുകളുടെ പ്രത്യേക ഡിസൈന്‍ വാഹനത്തിന്റെ റഗ്ഗഡ്‌നെസ് കൂട്ടുന്ന ഘടകമാണ്.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

ഫ്രണ്ട് ഗ്രില്ലിന്റെയും ബംപറിന്റെയും ഡിസൈന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഡിസൈനിനെ ഓര്‍മിപ്പിക്കുന്നതാണ്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയിൽ പ്രാങ്ലറിനെ അനുഭവപ്പെടും. റൂഫിലേക്കും മുന്‍ വിന്‍ഡ് ഷീല്‍ഡിലേക്കും വരുമ്പോള്‍ ജീപ്പ് വ്രാങ്‌ലറിനെ വ്യക്തമായി കാണാന്‍ കഴിയും.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

കഴിഞ്ഞ സാവേ പോളോ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഒരു കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് ട്രോളര്‍ ടി4 എസ്‌യുവി പുതുക്കി നിര്‍മിച്ചിരിക്കുന്നത്. ഓട്ടോഷോയിലെ ഏറ്റഴും മനോഹരമായ വാഹനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു പ്രസ്തുത കണ്‍സെപ്റ്റ് കാര്‍.

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

സ്‌കൈ റൂഫ്, ക്രമീകരിക്കാവുന്ന ക്രോസ്ബാറുകള്‍, പിന്‍വശത്ത് സ്‌പോയ്‌ലര്‍, സ്‌പോയ്‌ലറില്‍ ഘടിപ്പിച്ച ബ്രേക്ക് ലൈറ്റുകള്‍ തുടങ്ങിയവയാണ് എടുത്തുപറയേണ്ട മറ്റു ശരീരവിശേഷങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #ford #ഫോര്‍ഡ്
English summary
Troller Veiculos Especiais, founded in 1995, has been a subsidiary of Ford in Brazil since 2007. The Troller T4 was the first vehicle they produced, which came out in 1999.
Story first published: Wednesday, June 4, 2014, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X