ജനറല്‍ മോട്ടോഴ്‌സിന് വന്‍ വീഴ്ച

By Santheep

അമേരിക്കന്‍ കാര്‍ നിര്‍മാതാവായ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പന ഗുരുതരമായ വിധത്തില്‍ ഇടിയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടക്കാലത്തുണ്ടായ ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ വരെ ബാധിച്ചതിന്റെ പരിണിതഫലമാകാം ഇതെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്. മെയ് മാസത്തെ വില്‍പനാ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ജനറല്‍ ഇന്ത്യല്‍ ആകെ വിറ്റഴിച്ചത് 4,865 വാഹനങ്ങളാണെന്ന് മനസ്സിലാകുന്നു.

2013ലെ മെയ് മാസത്തില്‍ ഷെവര്‍ലെ വിറ്റഴിച്ചത് 8,500 വാഹനങ്ങളായിരുന്നു എന്ന കണക്കുകൂടി ശ്രദ്ധിച്ചാല്‍ ജനറല്‍ ചെന്നു പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം വേഗതയേറിയ ഒരു വിപണിസാഹചര്യത്തില്‍ ഇതൊരു വന്‍ വീഴ്ചയായിത്തന്നെ മനസ്സിലാക്കണം.

General Motors Struggling In India

2014 മെയ് മാസത്തില്‍ ആകെ വിറ്റഴിച്ച ബീറ്റ ഹാച്ച്ബാക്കുകളുടെ എണ്ണം 1,716 ആണ്. ടവേര 1,076 എണ്ണവും എന്‍ജോയ് 934 എണ്ണവും വിറ്റു.

അതെസമയം വില്‍പനയിലുണ്ടായ ഇടിവ് വിപണിയിലെ മാന്ദ്യം മൂലമാണെന്ന് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ തലവന്‍ പി ബാലേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന സാഹചര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ വിപണിയിലുണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
The American based General Motors has been offering its vehicles in India, since a long time. They have recently been not doing well in terms of sales and are reporting decline month after month.
Story first published: Monday, June 2, 2014, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X