മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

മോഷ്ടാക്കളെ കാറിനുള്ളില്‍ കയറുന്നതില്‍ നിന്നും അകറ്റിനിറുത്താന്‍ ഇന്ന് വേണ്ടത്ര സംവിധാനങ്ങളുണ്ട്. ഇക്കാരണത്താലാവാം കാറിന്റെ പുറം ഭാഗത്തുള്ള ഘടകഭാഗങ്ങളിലേക്ക് മോഷ്ടാക്കളുടെ ശ്രദ്ധ തിരിയുന്നത്. ജര്‍മനിയിലെ നോര്‍ത്ത് റിനെ വെസ്റ്റ്ഫാലിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫോക്‌സ് വാഗണ്‍ ഡീലര്‍ഷിപ്പിന് ഇക്കഴിഞ്ഞ പതിമ്മൂന്നാം തിയ്യതി രാത്രിയില്‍ സമാനമായ ഒരു കട്ടപ്പണി കിട്ടുകയുണ്ടായി.

പതിന്നാലാം തിയ്യതി രാവിലെ ഡീലര്‍ഷിപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ വലിയ വിഭാഗത്തിന്റെയും ടയറുകള്‍ മോഷ്ടിക്കപ്പെട്ടതായി കാണപ്പെട്ടു. ചിത്രങ്ങള്‍ താഴെ കാണാം.

Source

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

ഓട്ടോ സെന്റര്‍ മലന്‍ബ്രക്ക് എന്നു പേരായ ഒരു ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പിലാണ് സംഭവം നടന്നത്. നവംബര്‍ 13 രാത്രിയിലായിരുന്നു മോഷണം. പുറത്തു നിറുത്തിയിട്ടിരുന്നു കാറുകളുടെ ടയറുകളെല്ലാം അഴിച്ചെടുത്തിരുന്നു. എല്ലാം ഡെലിവറിക്കായി കൊണ്ടുവന്ന പുതിയ കാറുകളായിരുന്നു. ഇതോടെ ഡീലര്‍ഷിപ്പ് മാത്രമല്ല കാറുകള്‍ ബുക്കു ചെയ്തവരും പ്രതിസന്ധിയിലായിരിക്കുകയാണ്.

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

ഏഴ് ഫോട്ടോകള്‍ ഡീലര്‍ഷിപ്പ് പുറത്തുവിട്ടിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5,000 യൂറോ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട് ഈ ഡീലര്‍ഷിപ്പ്.

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

ചിത്രത്തില്‍ കാണുന്നതു പ്രകാരം അഞ്ച് ഓഡി എ1 മോഡലുകളുടെ ടയര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നാല് ഫോക്‌സ്‌വാഗണ്‍ ടൈഗൂണുകള്‍ക്കും ടയറുകള്‍ നഷ്ടമായിരിക്കുന്നു.

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

ടയര്‍ മോഷണം വളരെ വിദഗ്ധമായാണ് സംഘടിപ്പിച്ചതെന്ന് വ്യക്തമാണ്. പ്രധാനപ്പെട്ട ഒരു ഹൈവേയിലാണ് ഡീലര്‍ഷിപ്പ് സ്ഥിതി ചെയ്യുന്നത്. രാത്രിയില്‍ അതുവഴിപോയ ആരും ഈ മോഷണപരിപാടി കണ്ടില്ല എന്നതാണ് എല്ലാവരെയും അത്ഭുതത്തിലാഴ്ത്തുന്നത്.

മോഷ്ടാക്കള്‍ ടയറുകളില്‍ കേന്ദ്രീകരിക്കുന്നു

പാര്‍ക്ക് ചെയ്തിരുന്നവയില്‍ ഏറ്റവും പുതിയ കാര്‍മോഡലുകളില്‍ നിന്നു മാത്രമാണ് മോഷ്ടാക്കള്‍ ടയറുകള്‍ ഊരിയെടുത്തിട്ടുള്ളത്.

Most Read Articles

Malayalam
English summary
A dealer called Auto Center Muhlenbruck GmbH has just released seven photos revealing a major theft of car tyres.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X