കാര്‍ വെച്ച് ലോണ്‍ എടുക്കാം

By Santheep

ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ അത് തിരിച്ചടപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് നന്നായറിയാം. അതുപാലെത്തന്നെ, ലോണ്‍ വാങ്ങാന്‍ ആളില്ലെങ്കില്‍ അതുണ്ടാക്കേണ്ടതെങ്ങനെയെന്നും ന്യൂജനറേഷന്‍ ബാങ്കുകളെ ആരും പഠിപ്പിക്കേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് ലോണ്‍ ലഭിക്കാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ന്യൂ ജനറേഷന്‍ ബാങ്കുകളിപ്പോള്‍. കാറുകളെ ഈടാക്കി ലോണ്‍ നല്‍കാമെന്ന തീരുമാനം പല ബാങ്കുകളും എടുത്തുകഴിഞ്ഞു.

വിദേശത്ത് സാധാരണമായ ഒരു സംവിധാനമാണിത്. ഇന്ത്യയില്‍ ഇത്തരം ലോണുകള്‍ ആദ്യമായി നല്‍കിത്തുടങ്ങിയിരിക്കുന്നത് ആക്‌സിസ് ബാങ്കാണ്.

കടുത്ത മത്സരമാണ് ബാങ്കുകള്‍ തമ്മില്‍ നടക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പുതിയ ബിസിനസ്സ് രീതികള്‍ കണ്ടെത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുന്നു. എച്ച്ഡിഎഫ്‌സി, ഐസ്‌ഐസ്‌ഐ, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ കടുത്ത മത്സരമാണ് കാവ്ച വെക്കുന്നത്. ആക്‌സിസ് ബാങ്ക് കൊണ്ടുവന്ന തികച്ചും പുതിയതായ ഈ മാര്‍ഗം മറ്റു ബാങ്കുകള്‍ താമിസിക്കാതെ ഏറ്റെടുക്കുമെന്നത് ഉറപ്പാണ്.

Get A Car To Get A Loan

ബാങ്കുകളെ സംബന്ധിച്ച് വളരെ കുറഞ്ഞ നഷ്ടസാധ്യതയാണ് ഇത്തരം ലോണുകളുടെ പ്രത്യേകത. ആക്‌സിസ് ബാങ്ക് ലക്ഷ്യം വെക്കുന്നത് കാര്‍ ലോണെടുത്തതിനു ശേഷം പൂര്‍ണമായും അടച്ചുതീര്‍ത്ത ഉപഭോക്താക്കളെയാണ്. ഇവരുടെ പൂര്‍ണമായ ഇടപാട് ചരിത്രം കമ്പനിയുടെ പക്കലുണ്ടാകുമെന്നതിനാല്‍ ലോണ്‍ നല്‍കുന്നതിന്റെ റിസ്‌ക് കണക്കാക്കാന്‍ എളുപ്പമാണ്. നിലവിലുള്ള ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനും ഇതുവഴി സാധിക്കുന്നു.

ഇത്തരം ലോണുകള്‍ക്ക് അപേക്ഷിച്ചാല്‍ ബാങ്കുദ്യോഗസ്ഥര്‍ വന്ന് കാറും കാറിന്റെ രേഖകളും പരിശോധിക്കും. ഇതിനുശേഷമാണ് നല്‍കാന്‍ കഴിയുന്ന ലോണ്‍ എത്രയെന്ന് നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
The banks in India are trying new and innovative ways to provide loans to customers. They have now decided to provide loans against cars.
Story first published: Wednesday, July 23, 2014, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X