നെതര്‍ലാന്‍ഡ് റോഡുകള്‍ ഇനി ഇരുട്ടില്‍ തിളങ്ങും!

By Santheep

ഇരുട്ടത്ത് റോഡിന്റെ അതിരുകള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഒരു പുതിയ തന്ത്രം അവതരിപ്പിച്ചിരിക്കുന്നു നെതര്‍ലാന്‍ഡ്‌സ് ഗതാഗതവകുപ്പ്. റോഡിന്റെ അതിര്‍ത്തി തിരിച്ചറിയാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

അതിരുകളെ വേര്‍തിരിച്ചു കാണിക്കുന്ന വിധത്തില്‍ പച്ച നിറത്തിലുള്ള തിളങ്ങുന്ന പെയിന്റ് പൂശുകയാണ് അധികൃതര്‍ ചെയ്തിട്ടുള്ളത്. രാത്രികാലങ്ങളില്‍ ഇവ തിളങ്ങുക്കൊണ്ടിരിക്കും. അതിര് തിരിച്ചറിയാത്ത പ്രശ്‌നം വരില്ല.

Glow In The Dark Highway To Prevent Accidents

ഈ സ്മാര്‍ട് ഹൈവേ കണ്‍സെപ്റ്റ് ആദ്യം അവതരിപ്പിച്ചത് സ്റ്റുഡിയോ റൂസ്ഗാര്‍ദ് എന്ന സ്ഥാപനമാണ്. ഇവര്‍ വികസിപ്പിച്ചെടുത്ത ഫോട്ടോ ല്യൂമിനിഷിങ് പൗഡറിന് പകല്‍നേരങ്ങളില്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചാര്‍ജ് സ്വീകരിക്കുവാനുള്ള ശേഷിയുണ്ട്. രാത്രിയില്‍ ഇവ സ്വയം തിളങ്ങുന്നു. ഈ തിളക്കം 10 മണിക്കൂറിലധികം നിലനില്‍ക്കും.

ഈ പദ്ധതിയുടെ ട്രയല്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഈ സാങ്കേതികതയില്‍ വൈദ്യുതിയുടെ ആവശ്യം വരുന്നില്ലെന്നതാണ് പ്രധാന നേട്ടം. ഇക്കാരണത്താല്‍ തന്നെ ലോകമെമ്പാടും ഇതിന് പ്രചാരം ലഭിക്കുമെന്നുറപ്പാണ്.

ഇതേ പ്രൊജക്ടിനു കീഴില്‍ കാലാവസ്ഥ തിരിച്ചറിയുന്ന തരം പെയിന്റുകളും നിര്‍മിക്കുന്നുണ്ട്. താപനില വളരെ താഴ്ന്നു വരികയാണെങ്കില്‍ അത് ദ്യോതിപ്പിക്കുന്ന വിധത്തില്‍ ഈ പെയിന്റ് തിളങ്ങും. ഇതുവഴി റോഡിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കുന്നു. ഈ പെയിന്റുകളെല്ലാം സുതാര്യമായിരിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Most Read Articles

Malayalam
English summary
The Netherlands have come up with a very good technique to give drivers more visibility in the dark, as many road accidents happen during the dark, when visibility is less.
Story first published: Friday, October 24, 2014, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X