ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

By Santheep

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

കഴിഞ്ഞദിവസം ഫോര്‍മുല വണ്‍ സില്‍വര്‍സ്‌റ്റോണ്‍ ജിപിയില്‍ വിജയിച്ച ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയത് ഗോ കാര്‍ട്ടിങ്ങിലാണെന്ന ഒറ്റക്കാര്യം മാത്രമോര്‍ത്താല്‍ മതി ഈ പരിപാടിയുടെ പ്രാധാന്യം പിടികിട്ടാന്‍. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Every racer who dreams of competing in the Formula One Championship, has began or practices with Go Karts.
Story first published: Monday, July 7, 2014, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X