സര്‍ക്കാര്‍ അംബാസ്സഡറിനു പകരക്കാരനെ അന്വേഷിക്കുന്നു

By Santheep

അംബാസ്സഡര്‍ കാറുകളുടെ ഉല്‍പാദനം അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മറ്റു കാര്‍നിര്‍മാതാക്കളെ പരിഗണിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുതുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിക്കതും എന്‍ട്രിലെവല്‍ കാറുകളുടെ ആവശ്യം വരുമ്പോള്‍ പരിഗണിച്ചിരുന്നത് അംബാസ്സഡര്‍ മോഡലുകളെയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇനിമുതല്‍ മറ്റ് കാര്‍നിര്‍മാതാക്കളെയും പരിഗണിക്കാമെന്ന നിര്‍ദ്ദേശം ധനകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്.

Government Looking For Other Cars As Ambassador Comes To A Halt

കാര്‍ വാങ്ങുന്നതിന് ചില മാനദണ്ഡങ്ങളും മന്ത്രാലയം മുമ്പോട്ടുവെക്കുന്നു. 4,75,000 രൂപയില്‍ താഴെയായിരിക്കണം വാഹനത്തിന്റെ വില. വാഹനത്തിന്റെ ലഭ്യത, പരിചരണത്തിനു വരുന്ന ചെലവ്, സര്‍വീസ് സൗകര്യം, ഇന്ധനക്ഷമത, ഹരിതാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കണം കാര്‍ വാങ്ങേണ്ടത്.

ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ അംബാസ്സഡര്‍ കാറുകള്‍ മാറ്റി മറ്റൊരു കാര്‍ നിര്‍മാതാവിന്റെ വാഹനം വാങ്ങാവുന്നതാണ്. മുകളില്‍പറഞ്ഞ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം വാഹനം വാങ്ങുന്നതെന്നു മാത്രം.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, എസ്എക്‌സ്4, ടാറ്റ ഇന്‍ഡിഗോ തുടങ്ങിയ വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #news #ambassador
English summary
After Hindustan Motors stopped the production of the iconic Ambassador, the Government has given the green signal for other vehicles to be used.
Story first published: Thursday, August 21, 2014, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X