15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഹരിത കോടതി നിരോധിച്ചു

ദില്ലി നഗരത്തിലെ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ നിരത്തുകളില്‍ നിരോധിക്കാന്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവ്. നഗരത്തിലോടുന്ന പത്ത് ലക്ഷം വാഹനങ്ങളെയെങ്കിലും ഈ ഉത്തരവ് ദോഷമായി ബാധിക്കും. ദില്ലി നഗരത്തിലെ അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെയായി ചില മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തയാക്കിയിരുന്നു.

ഇതോടൊപ്പം നിരവധി നിര്‍ദ്ദേശങ്ങളും കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് കത്തിക്കുന്നതും ഓവര്‍ലോഡ് വാഹനങ്ങളെ കര്‍ശനമായി വിലക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു.

Green court bans vehicles older than 15 years in Delhi

പുതിയ ഉത്തരവ് കാര്‍നിര്‍മാതാക്കള്‍ക്ക് സന്തോഷം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു നടപടിക്കായി കാര്‍നിര്‍മാതാക്കളുടെ ലോബിയായ സിയാം നേരത്തെ ആവശ്യമുന്നയിച്ചിരുന്നതുമാണ്.

നഗരത്തില്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കാന്‍ അടിയന്തിരമായി നീക്കം നടത്തണമെന്നാണ് ഉത്തരവിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം. തിരക്കേറിയ ഇടങ്ങളില്‍ വായുശുദ്ധീകരണ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ച് അധികാരികള്‍ അന്വേഷിക്കണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണമുള്ള നഗരമാണ് ദില്ലി. അതെസമയം, ഇത്തരമൊരു നടപടി പെട്ടെന്നുണ്ടാകുന്നത് ചില സാമൂഹികപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. നഗരത്തിലെ ടാക്‌സിയോടിക്കുന്നവരടക്കമുള്ള സാമ്പത്തികശേഷി കുറഞ്ഞവരെയാണ് ഈ ഉത്തരവ് ഏറ്റവും ദോഷമായി ബാധിക്കുക. താഴ്ന്ന ഇടത്തരക്കാരും പുതിയ ഉത്തരവിന്റെ ആഘാതം അനുഭവിക്കേണ്ടതായി വരും.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
Green court bans vehicles older than 15 years in Delhi.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X