നിസ്സാന്‍ പ്രസിഡണ്ടായി ഗില്ലോം നിയമിതനായി

By Santheep

നിസ്സാന്‍ ഇന്ത്യയുടെ തലവനായി ഗില്ലോം സികാര്‍ഡ് നിയമിതനായി. ഒക്ടോബര്‍ ഒന്നുമുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ജൂലൈ 2014 മുതല്‍ നിസ്സാന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഗില്ലോം.

നിലവിലെ പ്രസിഡണ്ട് കെനിചിറോ യോമുറ ജപ്പാനിലേക്കു തിരിക്കുകയാണ്. ഇദ്ദേഹം അവിടെ ആഫ്രിക്ക ബിസിനസ്സ് മാനേജ്‌മെന്റ് വിഭാഗത്തിന്റെ ജനറല്‍ മാനേജരായി നിയമിതനായിട്ടുണ്ട്. മധ്യേഷ്യ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കാര്യങ്ങള്‍ നോക്കുന്ന സീനിയര്‍ വൈസ് പ്രസിഡണ്ട് തകാഷി ഹാതയുടെ കീഴിലാണ് പുതിയ പ്രസിഡണ്ട് ഗില്ലോമിന്റെ നിയമനം.

ഇന്ത്യയിലെ നിസ്സാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഗില്ലോമിന്റെ മേല്‍നോട്ടത്തിലാണ് നടക്കുക. ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള കയറ്റുമതിക്കാര്യങ്ങളും ഇതില്‍പ്പെടും. നിലവില്‍ ചെന്നൈ ആണ് നിസ്സാന്റെ പ്രധാന ഉല്‍പാദനകേന്ദ്രം. ഇവിടുത്തെ പ്ലാന്റിന് 40,000 യൂണിറ്റ് ശേഷിയുണ്ട്.

നിര്‍ണായകമായ വിപണിസാഹചര്യത്തിലൂടെയാണ് നിസ്സാന്‍ അടക്കമുള്ള കാര്‍ കമ്പനികള്‍ കടന്നുപോകുന്നത്. ഇന്ത്യയിലെ വോള്യം വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ നിസ്സാന്‍, ഡാറ്റ്‌സന്‍ എന്ന പേരില്‍ ഒരു ബ്രാന്‍ഡിനെ അവതരിപ്പിച്ച ഘട്ടത്തിലാണ് ഗില്ലോമിന്റെ വരവ്. ഡാറ്റ്‌സന് ഇപ്പോഴും രാജ്യത്ത് വേണ്ടവിധത്തില്‍ കാലുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഗില്ലോമിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഡാറ്റ്‌സനെ അതിന്റെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ കൊണ്ടുചെന്നാക്കുക എന്നതായിരിക്കും.

മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!
മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.

<iframe width="600" height="450" src="//www.youtube.com/embed/tgyII3BCdBQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #nissan
English summary
Nissan has announced the appointment of Guillaume Sicard as president, Nissan India operations.
Story first published: Monday, September 29, 2014, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X