ഗുജറാത്തിലേക്ക് ടാറ്റയെ എത്തിച്ചത് 419.54 കോടി കൊടുത്തെന്ന് വെളിപ്പെടുത്തല്‍

By Santheep

ടാറ്റ മോട്ടോഴ്‌സിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 419.54 കോടി രൂപ നല്‍കിയതായി ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചു. നേരത്തെ തന്നെ ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അവയെ വെറും ആരോപണങ്ങളായി തള്ളിക്കളയുകയായിരുന്നു. സര്‍ക്കാര്‍ തുക നല്‍കിയ വിവരം പുറത്തുവന്നതിനു ശേഷം ടാറ്റ മോട്ടോഴ്‌സ് തലവന്‍ സൈറസ് മിസ്ത്രി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ പോയിക്കണ്ടു.

നാമമാത്ര പലിശയിലാണ് ഇത്രയും തുക ടാറ്റയ്ക്ക് നല്‍കിയത്. ബംഗാളില്‍ നിന്ന് ഗുജറാത്തിലേക്ക് ടാറ്റ നാനോ പ്ലാന്റ് എത്തിക്കുന്നതിന്റെ ഭാഗമായി മോഡിയുമായി നടത്തിയ രഹസ്യചര്‍ച്ചകള്‍ക്കൊടുവിലാണ് 419.54 കോടി രൂപ സര്‍ക്കാരില്‍ നിന്ന് നല്‍കാമെന്ന് തീരുമാനമായത്. എന്നാല്‍ ടാറ്റയുടെ വരവ് ഗുജറാത്തിന്റെ വികസിതമായ സാഹചര്യങ്ങള്‍ കണ്ടിട്ടാണെന്നായിരുന്നു അക്കാലത്തെ പ്രചാരണങ്ങള്‍. 0.1 ശതമാനം പലിശ മാത്രമേ ഈ വന്‍തുകയ്ക്ക് ടാറ്റ നല്‍കേണ്ടതുള്ളൂ.

Gujarat govt admits giving loan to Tata Motors

കോണ്‍ഗ്രസ്സ് എംഎല്‍എ തേജശ്രീ പട്ടേല്‍ ഇതുസംബന്ധിച്ച ചോദ്യം ഗുജറാത്ത് നിയമസഭയിലുന്നയിക്കുകയായിരുന്നു. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്കില്‍ വായ്പ നല്‍കുകയും ടാറ്റയെപ്പോലുള്ള വന്‍ വ്യവസായികള്‍ക്ക് നാമമാത്ര പലിശയില്‍ വായ്പ നല്‍കുകയും ചെയ്യുന്ന രീതിയെ തേജശ്രീ പട്ടേല്‍ സഭയില്‍ വിമര്‍ശിച്ചു.

ഗുജറാത്ത് സര്‍ക്കാരും ടാറ്റ മോട്ടോഴ്‌സും തമ്മിലുണ്ടാക്കിയ ഭൂമി കൈമാറ്റ കരാര്‍ ലംഘിക്കപ്പെട്ടുവെന്ന സഭാംഗത്തിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ടാറ്റയുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ രഹസ്യമാക്കി വെക്കേണ്ടതുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.

ഇന്നത്തെ വീഡിയോ:
ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/dbHvMajApvw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
For the first time, the Gujarat government officially accepted on Tuesday that it gave Rs 419.54 crore loan from the state budgetary resources to Tata Motors.
Story first published: Friday, July 25, 2014, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X