അംബാസ്സഡര്‍ കാര്‍ പ്ലാന്റ് അടച്ചു

By Santheep

അംബാസ്സഡര്‍ കാറുകളുല്‍പാദിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകളിലൊന്നായ ഉത്തര്‍പുര പ്ലാന്റ് അടച്ചിട്ടു. കമ്പനിയുടെ ആദ്യകാല പ്ലാന്റാണിത്. പശിച്മ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റ് അടച്ചിടുന്നതിന് 'അച്ചടക്കരാഹിത്യ'മടക്കമുള്ള കാരണങ്ങള്‍ പറയുന്നുണ്ട് കമ്പനി.

പ്ലാന്റ് നഷ്ടത്തിലാണെന്നതാണ് അടച്ചിടലിന് പ്രധാന കാരണമായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പറയുന്നത്. കുറഞ്ഞ ഉല്‍പാദനക്ഷമത, ഫണ്ടില്ലായ്മ തുടങ്ങിയ നിരവധി കാണങ്ങള്‍ വേറെയും പറയുന്നുണ്ട്.

Hindustan Motors Shuts Down West Bengal Plant

കമ്പനിയുടെ പോക്കില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഉടമകള്‍ അത്ര സന്തുഷ്ടരല്ല എന്നാണറിയുന്നത്. വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ഒരിലയനക്കം പോലും ഉണ്ടാക്കാന്‍ കഴിയാതെ ഇന്ത്യയുടെ ഏറ്റവും പാരമ്പര്യമുള്ള ഓട്ടോമൊബൈല്‍ സ്ഥാപനം നട്ടം തിരിയുന്നത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ഇക്കഴിഞ്ഞ മാസം കമ്പനി കുറച്ചുദിവസം പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് തലങ്ങളില്‍ ഗൗരവപ്പെട്ട ചില അഴിച്ചുപണികള്‍ നടക്കുന്നതിന്റെ ഭാഗമായാണിതു സംഭവിച്ചതെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഏതെങ്കിലും വിദേശ കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെ കമ്പനിയെ നിലനിര്‍ത്തുവാനുള്ള പദ്ധതികളും ആലോചനയിലുണ്ടെന്നു കേള്‍ക്കുന്നു. തമിഴ്‌നാട്ടിലുള്ള തങ്ങളുടെ പ്ലാന്റ് ബിസിനസ് പങ്കാളിയായ മിത്സുബിഷിക്ക് വില്‍ക്കുവാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇടക്കാലത്ത് ശ്രമങ്ങള്‍ ചിലതു നടത്തിയെങ്കിലും പാളിപ്പോയി.

പശ്ചിമ ബംഗാള്‍ പ്ലാന്റ് എന്നു തുറക്കുമെന്നതു സംബന്ധിച്ച് വ്യക്തതയൊന്നും വന്നിട്ടില്ല ഇതുവരെ.

Most Read Articles

Malayalam
English summary
Hindustan Motors has temporarily suspended operations at its Uttarpara plant in West Bengal, leaving the fate of the HM Ambassador hanging.
Story first published: Saturday, May 24, 2014, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X