ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് നിര്‍ദ്ദേശം

By Santheep

അംബാസ്സഡര്‍ കാര്‍ ഉല്‍പാദനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കു നല്‍കേണ്ടുന്ന ശമ്പളക്കുടിശ്ശികയുടെയും ആശ്വാസധനത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനോടാവശ്യപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനകം പാക്കേജ് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് അംബാസ്സഡര്‍ കാറുകള്‍ ഉല്‍പാദിപ്പിക്കുന്ന ഉത്തര്‍പാരയിലെ പ്ലാന്റ് അടയ്ക്കുവാന്‍ കമ്പനി തീരുമാനിച്ചത്. നാലോ അഞ്ചോ കാറുകള്‍ മാത്രം മാസത്തില്‍ വിറ്റവിക്കുന്ന വിധത്തില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്.

Hindustan Motors To Submit Detailed Revival Package

സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വെക്കപ്പെട്ട ഈ നിര്‍ദ്ദേശം കമ്പനി സ്വീകരിച്ചതായാണ് അറിവ്. കമ്പനിയിലെ ആറ് തൊഴിലാളി സംഘടനകളുടെ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആറു മാസത്തിലധികമായി കമ്പനി തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിന് ശമ്പളം ലഭിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കുടിശ്ശികയുടെ തിരിച്ചടവ് കുറച്ചു താമസിക്കുമെന്നാണ് മനസ്സിലാക്കാനാവുന്നത്. കമ്പനിയുടെ ആസ്തികള്‍ വിറ്റിട്ടുവേണം ഈ തുക നല്‍കുവാന്‍. ഇതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂ.

ഏതാണ്ട് 2400 തൊഴിലാളികളാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #hindustan motors #ambassador
English summary
Hindustan Motors is to submit a detailed revival package for its closed Uttarpara plant, as instructed by the West Bengal government.
Story first published: Thursday, June 19, 2014, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X