ഹോണ്ട അമേസിന്റെ ഇന്ത്യന്‍ സഞ്ചാരം ബങ്കളുരുവിലെത്തി

By Santheep

അമേസ് സെഡാനുമായി ഹോണ്ട നടത്തുന്ന 'ലോങ്ങസ്റ്റ് ഡ്രൈവ് അമേസിങ് ഇന്ത്യ' ബങ്കളുരുവിലെത്തി. പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങള്‍ പിന്നിട്ടാണ് ഈ യാത്ര കര്‍ണാടകത്തിലെത്തിയിരിക്കുന്നത്.

സെപ്തംബര്‍ 15ന് ജോധ്പൂരില്‍ നിന്നാണ് അമേസിന്റെ യാത്ര തുടങ്ങുന്നത്. രാജ്യത്ത് 23,000 കിലോമീറ്റര്‍ സഞ്ചരിക്കുവാനാണ് അമേസിന്റെ പദ്ധതി. ബങ്കളുരുവിലെത്തുമ്പോള്‍ ആകെ 14,500 കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ട്.

ദില്ലിയിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലാണ് ഈ യാത്ര അവസാനിക്കുക.

Honda Amaze Longest Drive Through Amazing India Reaches Bangalore

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വിഭാഗത്തിലേക്ക് ഹോണ്ട കയറുന്നത് അമേസ് സെഡാനിലൂടെയാണ്. വാഹനം സെഗ്മെന്റില്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ഇതിനകം തന്നെ അമേസിന്റെ വില്‍പന 1 ലക്ഷത്തിലെത്തി.

1.5 ലിറ്റര്‍ ശേഷിയുള്ള ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് അമേസിലുള്ളത്. ഇന്ത്യയിലെത്തിച്ചേരുന്ന ആദ്യത്തെ ഹോണ്ട ഡീസല്‍ എന്‍ജിനാണിത്. 25.8 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു.

ഇതേ എന്‍ജിന്‍ തന്നെയാണ് സിറ്റി സെഡാനിലും ചേര്‍ത്തിരിക്കുന്നത്. 26 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ട്യൂണിംഗ് വ്യതിയാനം വരുത്തിയ ഈ എന്‍ജിന് ശേഷിയുണ്ട്.

Most Read Articles

Malayalam
English summary
Honda's Longest Drive through Amazing India with the Honda Amaze today reached Bangalore after covering the second lap of the drive through West Bengal, Orissa and Andhra Pradesh.
Story first published: Tuesday, October 21, 2014, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X