ഹോണ്ട ബ്രിയോയുടെ പുതിയ മുഖം കാണാം

By Santheep

ഹോണ്ടയുടെ പുതിയ ഡിസൈന്‍ തത്വശാസ്ത്രത്തില്‍ പണിത ഒരു വാഹനം മാത്രമാണ് ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുള്ളത്. ഒരു പുതിയ ഡീസല്‍ എന്‍ജിനുമായെത്തിയ സിറ്റി സെഡാന്റെ പുതുക്കിയ ശില്‍പം ഉപഭോക്താക്കളെ ആകര്‍ഷിച്ചു എന്നതിന് തെളിവാണ് വാഹനത്തിന് ലഭിച്ചിട്ടുള്ള വന്‍ വരവേല്‍പ്. ഇനി ഇതേ ഡിസൈന്‍ തീമില്‍ ഇന്ത്യയിലെത്താനുള്ള മറ്റൊരു വാഹനം ജാസ്സ് ഹാച്ച്ബാക്കാണ്. ജപ്പാന്‍ അടക്കമുള്ള ചില വിപണികളില്‍ ഈ വാഹനം ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

ഇപ്പോള്‍, ഹോണ്ടയുടെ മറ്റു വാഹനങ്ങള്‍ സ്വന്തമായുള്ളവരും അല്ലെങ്കില്‍ ആ വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരുമെല്ലാം പുതിയ ഡിസൈന്‍ തീമില്‍ അവയെ കാണാന്‍ ആഗ്രഹിക്കാതിരിക്കില്ല. ഈ ആഗ്രഹത്തെ സഫലീകരിച്ചിരിക്കുകയാണ് ഒരു അമേച്വര്‍ ഡിസൈന്‍ ആര്‍ട്ടിസ്റ്റ് ഇവിടെ. ബ്രിയോ ഹാച്ച്ബാക്കിനെയാണ് ഹോണ്ടയുടെ പുതുക്കിയ ഡിസൈന്‍ തീമിലേക്ക് മാറ്റി അവതരിപ്പിക്കുന്നത്.

geijutsutekinotenshi എന്ന പേരില്‍ ഒരു ആര്‍ടിസ്റ്റ്‌സ് ഫോറത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ബ്രിയോയുടെ പുതിയ രൂപത്തെ ഇവിടെ ഷെയര്‍ ചെയ്യുന്നു. താഴെ കാണുന്നതാണ് ചിത്രം.

Honda Brio facelift rendered

ബ്രിയോ ഹാച്ച്ബാക്ക് പുതുക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ടെങ്കിലും ഇത് എന്ന്, എപ്പോള്‍, എങ്ങനെ എന്നൊന്നും ആര്‍ക്കുമൊരു പിടിയുമില്ല.

ഹോണ്ട സിറ്റിയുടെയും ജാസ്സിന്റെയും പുതുക്കിയ രൂപങ്ങളെ ആധാരമാക്കിയാണ് ചിത്രത്തില്‍ കാണുന്ന രൂപം തയ്യാറാക്കിയിട്ടുള്ളത്. ബംപര്‍, ഗ്രില്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഇങ്ങനെയല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സന്ദേഹത്തിന് വകയില്ല. എന്‍ജിന്‍ തുടങ്ങിയ സാങ്കേതികങ്ങളില്‍ എന്തെങ്കിലും മാറുമോയെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല.

Source

Most Read Articles

Malayalam
English summary
The smallest car on offer from Honda Cars India Limited Brio is now seen in a new render with Honda’s trademark front grille.
Story first published: Saturday, April 5, 2014, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X