ഹോണ്ട കാറുകള്‍ക്ക് വില കയറുന്നു

ഹോണ്ട കാറുകള്‍ക്ക് വില വര്‍ധിക്കുന്നു. കമ്പനി ആഗോള തലത്തില്‍ നടപ്പാക്കുന്ന വിലവര്‍ധനം ആദ്യം ഇന്ത്യന്‍ വിപണിയിലായിരിക്കും നടപ്പാക്കുക എന്നാണറിയുന്നത്.

ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ ഹോണ്ട കാറുകളുടെ വില കയറും. എല്ലാ മോഡലുകളുടെ വിലയും വര്‍ധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പുതുതായി ലോഞ്ച് ചെയ്ത സിറ്റി സെൃഡാനെയും വിലവര്‍ധന ബാധിക്കും.

Honda Cars To Hike Price From April 1st In India

പുതിയ വിലകള്‍ നിശ്ചയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഹോണ്ട ഇന്ത്യ തലവന്‍ ജ്ഞാനേസ്വര്‍ സിംഗ് വ്യക്തമാക്കി. വിലവര്‍ധനയുടെ ഏതാണ്ട് രൂപം വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കില്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഇക്കഴിഞ്ഞ ബജറ്റില്‍ ചില നികുതി വര്‍ധനകള്‍ എടുത്തുകളഞ്ഞ് ഓട്ടോവിപണിക്ക് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാരെടുത്തിരുന്നു. ഓട്ടോമേഖലയില്‍ തുടരുന്ന മാന്ദ്യത്തെ നേരിടാന്‍ കമ്പനികളെ സഹായിക്കലായിരുന്നു ഉദ്ദേശ്യം. ഇതെത്തുടര്‍ന്ന നിരവധി കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വിലകുറച്ചു. എന്നാല്‍ മാന്ദ്യം കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും കൂസാതെ തുടരുകയാണ്.

ഈ സന്ദര്‍ഭത്തില്‍ വിലവര്‍ധനയുമായി ഹോണ്ട മുന്നോട്ടുവരുന്നതിന്റെ കാരണം വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
In an unexpected announcement Honda Cars India has confirmed that it will put into effect a price hike across its range of cars.
Story first published: Monday, March 24, 2014, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X