ഹോണ്ടയുടെ പുതുക്കിയ വിലകളറിയാം

ബജറ്റിലെ നികുതിയിളവ് പ്രഖ്യാപനത്തിനു പിന്നാലെ ഹോണ്ട ഇന്ത്യ തങ്ങളുടെ കാര്‍ മോഡലുകളുടെ വില കുറച്ചു.

ഹോണ്ടയെക്കൂടാതെ മറ്റു നിരവധി കമ്പനികളും ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നീക്കം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി മാന്ദ്യത്തിലാണ് ഇന്ത്യന്‍ ഓട്ടോവിപണി. ഹോണ്ട കാറുകളുടെ വിലകുറച്ചതിനുശേഷമുള്ള നിരക്കുകള്‍ താഴെ വായിക്കാം.

ഹോണ്ട ബ്രിയോ

ഹോണ്ട ബ്രിയോ

വില കുറച്ചതിനു ശേഷം ബ്രിയോ കാറുകള്‍ക്കു വില 3.99 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയാണ്. കൂടുതൽ വിശദമായി ഇവിടെ അറിയാം

ഹോണ്ട അമേസ്

ഹോണ്ട അമേസ്

അമേസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 4.99 ലക്ഷം മുതല്‍ 7.55 ലക്ഷം വരെയാണ് വില. ഡീസല്‍ വേരിയന്റുകള്‍ക്ക് 5.97 ലക്ഷം മുതല്‍ 7.49 ലക്ഷം വരെയാണ് വില.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ പെട്രോള്‍ പതിപ്പിന് 7.19 ലക്ഷത്തില്‍ വില തുടങ്ങി 10.80 ലക്ഷത്തില്‍ അവസാനിക്കുന്നു. സിറ്റി ഡീസല്‍ പതിപ്പിന് ഇപ്പോഴത്തെ വില 8.37 ലക്ഷത്തില്‍ തുടങ്ങി 10.9 ലക്ഷത്തില്‍ അവസാനിക്കും.

ഹോണ്ട സി-ആര്‍വി

ഹോണ്ട സി-ആര്‍വി

പുതിയ സി ആര്‍വിയുടെ വിലകള്‍ തുടങ്ങുന്നത് 20.25 ലക്ഷത്തിലാണ്. അവസാനിക്കുന്നത് 24.36 ലക്ഷത്തിലും.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
Honda has announced it will pass on the benefits of the excise duty cut to its customers and has released the revised prices of its models sold in India.
Story first published: Thursday, February 20, 2014, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X