ഹോണ്ട സിഡി 110 ഡ്രീം ബൈക്ക് വിപണിയില്‍

By Santheep

ഹോണ്ടയുടെ ഡ്രീം മോട്ടോര്‍സൈക്കിള്‍ നിരയിലേക്ക് പുതിയൊരു വാഹനം കൂടി എത്തി. 110സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചുവരുന്ന ഈ ബൈക്ക് ഹോണ്ട സിഡി 110 ഡ്രീം എന്നപേരില്‍ അറിയപ്പെടും.

സെഗ്മെന്റില്‍ ഹീറോ മോട്ടോകോര്‍പ് ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്നതാണ് ഈ പുതിയ ബൈക്കിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 41,100 രൂപയാണ് വില.

Honda CD 110 Dream commuter launched

110 സിസി ശേഷിയുള്ള ഹോണ്ട സിഡി 110 ഡ്രീം എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ 8.25 കുതിരശക്തി പുറത്തെടുക്കുന്നു. 5500 ആര്‍പിഎമ്മില്‍ 8.63 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

ഹോണ്ട അവകാശപ്പെടുന്നതു പ്രകാരം സിഡി 110 ഡ്രീം ബൈക്ക് ലിറ്ററിന് 74 കിലോമീറ്റര്‍ മൈലേജുല്‍പാദിപ്പിക്കും.

ഡ്രീം ബൈക്കുകളില്‍ നിന്ന് കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നും ഹോണ്ട സിഡി 110 ഡ്രീം പുലര്‍ത്തുന്നില്ല. സില്‍വര്‍ നിറമുള്ള അലോയ് വീലുകള്‍, എന്‍ജിന്‍ എന്നി ബൈക്കില്‍ കാണാം. പുതിയ ബോഡി ഗ്രാഫിക്‌സാണ് മറ്റൊരു വ്യത്യാസം. എല്ലാ ഡ്രീം വേരിയന്റുകളെയും പോലെ ഡ്രം ബ്രേക്കാണ് ഇതിലുമുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
In a bid to close in on the market leader Hero Motocorp in the commuter segment, Honda Motorcycle and Scooter India has launched its third 110 cc motorcycle from the Dream family.
Story first published: Saturday, July 5, 2014, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X