ഹ്യൂണ്ടായ് വെർണയെ മറികടന്ന് ഹോണ്ട സിറ്റി ഒന്നാമത്

ഹോണ്ട സിറ്റിയുടെ രണ്ടാംവരവും തകർക്കുകയാണ്. ഒരു കാലത്ത് സെഗ്മെൻറിലെ രാജാവായി വിലസിയിരുന്ന സിറ്റി സെഡാൻ ഇടയ്ക്ക് ചെറിയ തിരിച്ചടികൾ നേരിട്ട് പിൻവാങ്ങിയിരുന്നതാണ്. ഡീസൽ എൻജിൻ അടക്കമുള്ള സന്നാഹങ്ങളോടെ വിപണിയിലെത്തിയ സിറ്റീ അതിൻറെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയാണ്. പുതിയ വാർത്തകൾ പറയുന്നത് സിറ്റിയുടെ അഭാവത്തിൽ സെഗ്മെൻറിലെ ഒന്നാം സ്ഥാനം കൈക്കലാക്കിയിരുന്ന ഹ്യൂണ്ടായ് വെർണയുടെ പക്കൽ നിന്ന് ചെങ്കോൽ തിരിച്ചു പിടിച്ചിരിക്കുകയാണ് വാഹനമെന്നാണ്.

സിറ്റി സെഡാൻ ലോഞ്ച് ചെയ്ത ആദ്യമാസത്തിൽ തന്നെ 7,184 യൂണിറ്റ് വിൽപനയുണ്ടായിരുന്നു. ഫെബ്രുവരി മാസത്തിലും ഈയവസ്ഥ നിലനിർത്തി. 7,213 യൂണിറ്റായിരുന്നു വിൽപന.

Honda City Beats Hyundai Verna To Become Top Selling C Segment Sedan

ജനുവരി മാസത്തിൽ ഹ്യൂണ്ടായ് വെർണയുടെ 3,803 യൂണിറ്റാണ് വിറ്റഴിച്ചത്. ഫെബ്രുവരി മാസത്തിൽ ഇത് 3,342 യൂണിറ്റായിരുന്നു.

സെഗ്മെൻറിലെ മറ്റ് വാഹനങ്ങളും സിറ്റിയെ അപേക്ഷിച്ച് ഏറെ പിന്നാലാണ്. ഫോക്സ് വെൻറോയുടെ 1294 യൂണിറ്റാണ് ജനുവരിയിൽ വിറ്റത്. ഫെബ്രുവരിയിലിത് 1191 യൂണിറ്റായിരുന്നു. സ്കോഡ റാപിഡ് സെഡാൻ ജനുവരിയിൽ 1118 യൂണിറ്റ് വിറ്റഴിച്ചപ്പോൾ ഫെബ്രുവരിയിൽ ഇത് 961 ആയിരുന്നു.

ഡീസൽ എൻജിൺ പതിപ്പാണ് ഹോണ്ടയുടെ രക്ഷയ്ക്കെത്തിയത് എന്നതുറപ്പാണ്. 1.5 ലിറ്ററിൻറെ ഐഡിടെക് ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. എആർഎഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം 26 കിലോമീറ്റർ മൈലേജ് പകരാൻ ഈ ഡീസൽ എൻജിന് സാധിക്കുന്നു.

Most Read Articles

Malayalam
English summary
With that Honda City has displaced the reigning king of C-segment cars, Hyundai Verna, from its throne.
Story first published: Wednesday, March 12, 2014, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X