ഹോണ്ട വില്‍പനാകേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നു

By Santheep

രാജ്യത്തെ വില്‍പനാശൃംഖല വിപുലമാക്കാന്‍ ഹോണ്ട ഇന്ത്യ തയ്യാറെടുക്കുന്നു. ഹോണ്ടയുടെ മാര്‍ക്കറ്റിങ് വിഭാഗം തലവനായ ജ്ഞാനേശ്വര്‍ സെന്‍ ഒരു ഓട്ടോ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണിക്കാര്യം.

നിലവില്‍ ഇന്ത്യയില്‍ 107 ഇടങ്ങളിലായി 170 വില്‍പനാകേന്ദ്രങ്ങളാണ് ഹോണ്ടയ്ക്കുള്ളത്. ഇത് 150 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വില്‍പനാകേന്ദ്രങ്ങളുടെ എണ്ണം 230 ആയി ഉയരുകയും ചെയ്യും.

Honda to expand dealer network in India

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് ഹോണ്ട. കമ്പനി ഈയിടെ പുറത്തിറക്കിയ മോഡലുകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അമേസ് സെഡാന്‍, സിറ്റി സെഡാന്‍, മൊബിലിയോ എംപിവി എന്നിവയുടെ വര്‍ധിച്ച ഡിമാന്‍ഡ് നേരിടാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്ന തിരക്കുകളിലാണ് ഹോണ്ടയിപ്പോള്‍.

ഈയടുത്ത് ലോഞ്ച് ചെയ്ത മൊബിലിയോ എംപിവി ആദ്യമാസത്തില്‍ തന്നെ ആറായിരത്തോളം യൂണിറ്റ് വിറ്റഴിച്ചിരുന്നു. അമേസും സിറ്റിയും ഏതാണ്ടിതേ അളവില്‍ വിറ്റുപോകുന്നുണ്ട്.

ഹോണ്ട സിറ്റിക്ക് അമ്പതിനായിരത്തോളം ബുക്കിങ്ങാണ് ലഭിച്ചിട്ടുള്ളത്. ഉയര്‍ന്ന കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ കമ്പനി എടുത്തിട്ടുണ്ട്. ഉല്‍പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ സിറ്റിയുടെ നിര്‍മാണം രാജസ്ഥാനിലെ തപുകാര പ്ലാന്റിലേക്ക് ഉല്‍പാദനം മാറ്റുകയാണ് ഹോണ്ട. നവംബര്‍ മാസത്തില്‍ ഇവിടെ രണ്ടാം ഷിഫ്റ്റുകൂടി തുടങ്ങി ഉല്‍പാദനം വര്‍ധിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
Honda Cars India, which recently launched its Mobilio MPV, is planning to ramp up its dealer network.
Story first published: Saturday, September 20, 2014, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X