ഹോണ്ടയ്ക്ക് 1000 പണിക്കാരെ വേണം

By Santheep

ജാപ്പനീസ് കാര്‍ നിര്‍മാതാവായ ഹോണ്ടയ്ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 തൊഴിലാളികളെ വേണം. ഹോണ്ട ഈയടുത്തകാലത്ത് പുറത്തിറക്കിയ അമേസ് സെഡാനും പുതിയ ഹോണ്ട സിറ്റിയും വന്‍ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലും ഹോണ്ട മൊബിലിയോ എംപിവിയുടെ വരവ് അടുത്തിരിക്കുന്ന സാഹചര്യത്തിലുമാണ് ഹോണ്ടയുടെ നീക്കത്തെ നോക്കിക്കാണേണ്ടത്.

നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്ക് പുതിയ തൊഴിലാളുകളുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞിരിക്കണമെന്നാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്.|

Honda India In Need Of 1000 Employees

ഹോണ്ടയ്ക്ക് നിലവില്‍ രണ്ട് ഉല്‍പാദനകേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയിലൊന്ന് ഗ്രെയ്റ്റര്‍ നോയ്ഡയിലും മറ്റൊന്ന് തപുകാരയിലും സ്ഥിതി ചെയ്യുന്നു. തപുകാര പ്ലാന്റില്‍ ആകെ 3000 തൊഴിലാളികളാണുള്ളത്. ഇവരില്‍ 2200 തൊഴിലാളികള്‍ സ്ഥിരം തൊഴിലാളികളാണ്.

ഇപ്പോള്‍ രണ്ടു ഷിഫ്റ്റുകളിലായി 1.2 ലക്ഷം കാറുകള്‍ വര്‍ഷത്തില്‍ പുറത്തിറക്കാന്‍ ഹോണ്ടയ്ക്ക് സാധിക്കുന്നു. രണ്ടായിരത്തിപ്പതിനേഴാമാണ്ടെത്തുന്നതോടെ 3,00,000 വാഹനങ്ങള്‍ വിറ്റഴിക്കണമെന്നാണ് ഹോണ്ട കരുതുന്നത്.

ആയിരം തൊഴിലാളികളെ എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റ് വികസിപ്പിക്കലൊന്നും ഹോണ്ട നടത്തില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പകരം, നിലവിലുള്ള പ്ലാന്റുകളില്‍ ഒരു ഷിഫ്റ്റുകൂടി കൂടുതലായി ചേര്‍ക്കുവാനാണ് പരിപാടി.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
Honda, the largest Japanese automobile manufacturer will be hunting 1,000 employees in India. The Japanese manufacturer will be looking for new employees as it will be beginning a second production shift.
Story first published: Monday, June 9, 2014, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X