ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

By Santheep

ചില വിപണികളില്‍ വെസെല്‍ എന്നു പേരില്‍ ഇറങ്ങാനിരിക്കുന്ന ഹോണ്ട എച്ച്ആര്‍-വി ക്രോസ്സോവര്‍ തായ്‌ലന്‍ഡ് വിപണിയില്‍ ലോഞ്ച് ചെയ്തു. തായ്‌ലന്‍ഡ് കറന്‍സിയെ ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 16,77,643 രൂപ തുടക്കവിലയിലാണ് എച്ച്ആര്‍വി വിപണിയിലെത്തിയിരിക്കുന്നത് എന്നു കാണാം. ഇന്ത്യന്‍ വിപണിയിലേക്കു വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനമാണിത്.

വിലക്കുറവുള്ള ഓട്ടോമാറ്റിക് കാറുകള്‍

ഹോണ്ട എച്ച്ആര്‍വി മോഡലിനെ അടുത്തറിയാം താഴെ.

ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

ഹോണ്ട സിആര്‍-വി എസ്‌യുവിയുടെയും ബ്രിയോ ഹാച്ച്ബാക്കിന്റെയും ഡിസൈന്‍ സവിശേഷതകള്‍ ഒരുമിച്ചെടുത്ത് നിര്‍മിച്ചതാണ് എച്ച്ആര്‍വി മോഡല്‍. കഴിഞ്ഞ പാരിസ് മോട്ടോര്‍ഷോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

വെസെല്‍ എന്ന പേരിലായിരിക്കും യൂറോപ്യന്‍ വിപണിയിലും യുഎസ്സിലും ഹോണ്ട എച്ച്ആര്‍വി അറിയപ്പെടുക. ഇന്ത്യയിലേക്ക് എച്ച്ആര്‍വി വരുമെങ്കിലും എപ്പോള്‍ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭ്യമല്ല. നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ മോഡലുകള്‍ക്ക് എതിരാളിയായിരിക്കും എച്ച്ആര്‍വി എന്നു പ്രതീക്ഷിക്കാം.

ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

നിലവില്‍ ഒരു എന്‍ജിന്‍ മാത്രമേ ഹോണ്ട എച്ച്ആര്‍-വി മോഡലിനുള്ളൂ. 1.8 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍. 139 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട് ഈ എന്‍ജിന്‍. പരമാവധി ചക്രവീര്യം 172 എന്‍എം.

ഹോണ്ട എച്ച്ആര്‍-വി ലോഞ്ച് ചെയ്തു

ഫ്രണ്ട് വീല്‍ ഡ്രൈവാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. എച്ച്ആര്‍വിക്ക് തീര്‍ച്ചയായും ഒരു ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ കൂടി വരും. എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ്, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഡ്യുവല്‍ എയര്‍ബാഗുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
Honda launched the HRV crossover in Thailand market.
Story first published: Tuesday, November 18, 2014, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X