മൊബിലിയോ ആര്‍എസ്സും ഇന്ത്യയിലെത്തും

By Santheep

ഹോണ്ട മൊബിലിയോയുടെ സ്‌പോര്‍ടി ശരീരസൗന്ദര്യം പേറുന്ന 'ആര്‍എസ്' പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്കും എത്തുമെന്ന് റിപ്പോര്‍ട്ട്. മൊബിലിയോയുടെ ലോഞ്ചിനു ശേഷമായിരിക്കും ഈ പതിപ്പ് വിപണിയിലെത്തുക എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതെസമയം, ലോഞ്ച്‌സമയം ഇതുവരെ ഹോണ്ട സ്ഥിരീകരിച്ചിട്ടില്ല.

മൊബിലിയോയുടെ സാധാരണ പതിപ്പിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുണ്ട് മൊബിലിയോ ആര്‍എസ് വേരിയന്റിന്. ഫ്രണ്ട് ഗ്രില്ലുകള്‍ക്ക് കുറച്ച് രോഷാകുലത പകരുന്ന ഡിസൈനാണ് നല്‍കിയിട്ടുള്ളത്. വലിയ എയര്‍ഡാമുകളാണ് സ്‌പോര്‍ടിനെസ് വര്‍ധിപ്പിക്കുന്ന മറ്റൊരു സ്റ്റൈലിങ് മാറ്റം.

Honda to launch Mobilio RS variant

ഉയര്‍ന്ന സാന്ദ്രതയുള്ള പ്രകാശം പൊഴിക്കുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ലൈറ്റുകളുടെ സാന്നിധ്യം, കറുപ്പുരാശിയും ക്രോമിയവും കലര്‍ത്തി നിര്‍മിച്ച 15 ഇഞ്ച് അലോയ് വീലുകള്‍, ക്രോമിയം പൂശിയ എക്‌സോസ്റ്റുകള്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളില്‍ പെടുന്നു.

റൂഫ് സ്‌പോയ്‌ലര്‍, കറുപ്പ് രാശിയിലുള്ള ഇന്റീരിയര്‍, സാധാരണ പതിപ്പിലുള്ളതിനെക്കാള്‍ മികവുറ്റ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഈ പതിപ്പിലുണ്ട്.

ഇന്‍ഡോനീഷ്യന്‍ കറന്‍സിയില്‍ 214 മില്യണ്‍ ഐഡിആര്‍ വിലവരുന്നു മൊബിലിയോ ആര്‍എസ്സിന്. ഇന്ത്യന്‍ കറന്‍സിയിലേക്കു മാറ്റിയാല്‍ ഇത് 10,76,000 രൂപ എന്ന് ലഭിക്കും. ഇന്ത്യയിൽ വാഹനത്തിന് എന്തുവിലവരുമെന്നത് കാത്തിരുന്നറിയണം.

Most Read Articles

Malayalam
English summary
Honda Cars India is going to launch a sportier looking Mobilio RS trim.
Story first published: Monday, July 7, 2014, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X