മൊബിലിയോ ഓട്ടോമാറ്റിക്കില്‍ വരില്ല

ബങ്കളുരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി നടന്ന ഒരു വട്ടമേശയോഗം സംഘടിപ്പിച്ചിരുന്നു ഹോണ്ട സീനിയര്‍ വൈസ് പ്രസിഡണ്ട് ജ്ഞാനേശ്വര്‍ സിംഗ്. നിരവധി വിഷയങ്ങള്‍ വട്ടമേശ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നു. അവയിലൊന്ന് ഇന്ത്യന്‍ വിപണിയിലെത്താനിരിക്കുന്ന ഹോണ്ട മൊബിലിയോയെക്കുറിച്ചായിരുന്നു.

മൊബിലിയോയുടെ ലോഞ്ചിനു മുന്നോടിയായുള്ള ടെസ്റ്റുകള്‍ നടന്നുവരികയാണ് രാജ്യത്തെ വിവിധ നിരത്തുകളില്‍. ഗ്രേയ്റ്റര്‍ നോയ്ഡയിലെ ഹോണ്ട പ്ലാന്റില്‍ വെച്ചായിരിക്കും വാഹനത്തിന്റെ നിര്‍മാണം നടക്കുക. ജൂലൈ-സെപ്തംബര്‍ മാസങ്ങളിലായിരിക്കും വാഹനത്തിന്റെ ലോഞ്ച് നടക്കുകയെന്നും ജ്ഞാനേശ്വർ സിംഗ് സൂചിപ്പിച്ചു.

Honda Mobilio Automatic Transmission In India Not To Be Offered

അതെസമയം ലോഞ്ച് തിയ്യതി ഇപ്പോഴും നിശ്ചയിച്ചിട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോണ്ട സിറ്റി, അമേസ് എന്നീ വാഹനങ്ങളുടേതുപോലെ മൊബിലിയോയുടെ 90 ശതമാനം നിര്‍മാണവും ഇന്ത്യയില്‍ തന്നെയായിരിക്കും. മത്സരക്ഷമമായ വിലയില്‍ വാഹനം നിരത്തുകളിലെത്തിക്കാന്‍ ഇത് ഹോണ്ടയെ സഹായിക്കും.

മാരുതി എര്‍റ്റിഗയുടെ സെഗ്മെന്റിലാണ് ഈ വാഹനം വരുന്നതെങ്കിലും എര്‍റ്റിഗയ്ക്ക് നിലവിലുള്ള പരിമിതികളെ തിരിച്ചറിഞ്ഞാണ് ഹോണ്ട വണ്ടിയും കൊണ്ടു വരുന്നത്. ഇക്കാരണത്താല്‍ തന്നെ, ടൊയോട്ട ഇന്നോവയുടെ ബേസ് വേരിയന്റുകളെ വരെ എതിരിടാന്‍ തക്ക സന്നാഹങ്ങളോടെയായിരിക്കും ഏറ്റവും ഉയര്‍ന്ന പതിപ്പ് നിലയുറപ്പിക്കുക.

മികവുറ്റ ഇന്റീരിയര്‍ സ്‌പേസാണ് മൊബിലിയോയ്ക്കുള്ളത്. ഇത് വിപണിയില്‍ വലിയൊരു മുന്‍തൂക്കം വാഹനത്തിനു നേടിക്കൊടുക്കും.

പെട്രോള്‍ ,ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തിലുണ്ടായിരിക്കും. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് ഉണ്ടായിരിക്കില്ല മൊബിലിയോയ്‌ക്കെന്ന് ജ്ഞാനേസ്വര്‍ സിങ് പറയുന്നു. ഓട്ടോമാറ്റിക് വേരിയൻറിന് വിൽപന വളരെ കുറവായിരിക്കുമെന്നതാണ് ഇതിനു കാരണമായി ജ്ഞാനേശ്വർ സിങ് പറയുന്നത്.

Most Read Articles

Malayalam
English summary
While the Mobilio will share its engines with the City, both petrol and diesel, the MPV will not be offered in an automatic variant.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X