ഹോണ്ട മൊബിലിയോയ്ക്ക് 6,500 ബുക്കിങ്

By Santheep

കഴിഞ്ഞദിവസം ലോഞ്ച് ചെയ്ത ഹോണ്ട മൊബിലിയോ എംപിവിയുടെ ബുക്കിങ് 6500 കവിഞ്ഞു. മുംബൈ എക്‌സ്‌ഷോറൂ നിരക്കു പ്രകാരം 6,49,500 രൂപ തുടക്കവിലയിലാണ് ഈ വാഹനം വിപണിയിലെത്തിയത്.

മൊബിലിയോ ഒരു വിജയമായിത്തീരുമെന്ന സൂചനകള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു. ഹോണ്ടയുടെ കൃത്യതയാര്‍ന്ന വിപണിപഠനം തന്നെയാണ് ഈ വാഹനത്തിന്റെ വിജയത്തിനു പിന്നില്‍ എന്നാണ് മനസ്സിലാക്കേണ്ടത്.

30നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് മൊബിലിയോയുടെ ഉപഭോക്താക്കളായി ഹോണ്ട ലക്ഷ്യം വെക്കുന്നത്. നേരത്തെ തന്നെ തുടങ്ങിയിട്ടുള്ള പ്രചാരണപരിപാടികളില്‍ ഇത് ധ്വനിപ്പിച്ചുതുടങ്ങിയിരുന്നു ഹോണ്ട. കഴിഞ്ഞ ദിവസം മൊബിലിയോയുടെ ലോഞ്ചിനു പിന്നാലെ പുറത്തിറങ്ങി ടെലിവിഷന്‍ കമേഴ്‌സ്യല്‍ കാര്യങ്ങളില്‍ കുറെക്കൂടി വ്യക്തത നല്‍കുന്നുണ്ട്.

Honda Mobilio Gets Hefty bookings

മൊബിലിയോയുടെ സ്‌പോര്‍ടിയായ ആര്‍എസ് പതിപ്പിനെക്കൂടി ഹോണ്ട അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വാഹനം വിപണിയിലെത്തുക സെപ്‌തെബര്‍ മാസത്തോടെയായിരിക്കും.

സ്‌പോര്‍ടിയായ ശരീരഭാഷയാണ് മൊബിലിയോ ആര്‍എസ്സിന്റെ പ്രത്യേകത. ഫ്രണ്ട്, റിയര്‍ ബംപറുകള്‍ക്ക് കുറച്ച് ബോള്‍ഡ്‌നെസ്സ് പകര്‍ന്നിരിക്കുന്നു ഹോണ്ടയുടെ ഡിസൈനര്‍മാര്‍. എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളോടുകൂടിയ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പ്രത്യേകമായി നല്‍കിയ അലോയ് വീലുകള്‍, ക്രോമിയം പൂശിയ ഗ്രില്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ച മിററുകള്‍ തുടങ്ങിയ പ്രത്യേകതകളാണ് പുറത്തുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
After yesterday’s launch in Delhi, new Honda Mobilio bookings have already crossed 6,500 units.
Story first published: Friday, July 25, 2014, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X