ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

By Santheep

ഹോണ്ടയില്‍ നിന്നുള്ള ആദ്യ എംപിവിയായ മൊബിലിയോയ്ക്ക് രണ്ട് പുതിയ വേരിയന്റുകള്‍ കൂടി ചേര്‍ത്തു. രണ്ടും ഓപ്ഷണല്‍ വേരിയന്റുകളാണ്. വി(ഓപ്ഷണല്‍), ആര്‍എസ്(ഓപ്ഷണല്‍) എന്നിങ്ങനെയാണ് പുതിയ വേരിയന്റുകള്‍ അറിയപ്പെടുക.

കൂടുതൽ വിവരങ്ങൾ താഴെ ചിത്രത്താളുകളിൽ.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ ഏറ്റവുമുയര്‍ന്ന വേരിയന്റുകളായിരിക്കും വി ഓപ്ഷണല്‍. ആര്‍എസ് ഓപ്ഷണല്‍ വേരിയന്റ് മൊബിലിയോയുടെ സ്‌പോര്‍ടി പതിപ്പായ ആര്‍എസ്സിന്റെ ഉയര്‍ന്ന പതിപ്പാണ്. ആര്‍എസ് പതിപ്പുകള്‍ സെപ്തംബര്‍ പകുതിയോടെ മാത്രമെ വിപണിയില്‍ ലഭിക്കൂ. വി ഓപ്ഷണല്‍ പതിപ്പുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തിയേക്കും.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

മൊബിലിയോയുടെ ആര്‍എസ് ഓപ്ഷണല്‍ പതിപ്പിലും വി ഓപ്ഷണല്‍ പതിപ്പുകളിലും ഓഡിയോ വീഡിയോ നാവിഗേഷനും റിയര്‍ പാര്‍ക്കിങ് കാമറയും അധികമായുണ്ട്. 15.7 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീനാണ് ഓഡിയോ വീഡിയോ നാവിഗേഷന്‍ സിസ്റ്റത്തിനുള്ളത്.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

ഈ എവിഎന്‍ സംവിധാനം തന്നെയാണ് വാഹനത്തിലെ വിനോദ സന്നാഹമായും പ്രവര്‍ത്തിക്കുക. ഡിവിഡി/സിഡി, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സ്, ഐപോഡ്, എംപി3, റേഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ ഓഡിയോ വീഡിയോ നാവിഗേഷന്‍ സിസ്റ്റത്തോട് ചേര്‍ത്തിരിക്കുന്നു.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

ഇന്റീരിയറില്‍ ഡിഷ്‌ബോര്‍ഡിന് വുഡ് ഫിനിഷ് ലഭിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ഡോറിലെ ആംറെസ്റ്റുകള്‍ക്കും വുഡ് ഫിനിഷ് ലഭിക്കും.

ഹോണ്ട മൊബിലിയോയ്ക്ക് പുതിയ രണ്ട് വേരിയന്റുകള്‍

-1.5L വി(ഓപ്ഷണൽ) MT പെട്രോള്‍: 9.46 lakh

-1.5L വി(ഓപ്ഷണൽ) MT ഡീസല്‍: 10.45 lakh

-മൊബിലിയോ ആർഎസ്(ഓപ്ഷണൽ) ഡീസല്‍: 11.55 lakh

Most Read Articles

Malayalam
English summary
Honda Cars India Private Limited today have launched two new variants of their recently launched MUV, the Mobilio.
Story first published: Monday, August 25, 2014, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X