മൊബിലിയോ ലോഞ്ച് 23ന്; എര്‍റ്റിഗയെ എടുത്തിടുമോ?

By Santheep

ഹോണ്ട മൊബിലിയോ എംപിവിയുടെ ഇന്ത്യന്‍ പ്രവേശം ജൂലൈ 23ന് സംഭവിക്കും. ഇതിനകം തന്നെ മൊബിലിയോയുടെ ഇന്ത്യന്‍ പതിപ്പ് ഹോണ്ട ചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകഴിഞ്ഞു. ടിവി കമേഴ്‌സ്യലുകളും തുടങ്ങിയിട്ടുണ്ട്. പുതുതായി രൂപം കൊണ്ടിട്ടുള്ള ചെറു എംപിവി സെഗ്മെന്റിന് ഉന്മേഷം പകരാന്‍ മൊബിലിയോയുടെ സാന്നിധ്യം ഉപകാരപ്പെടുമെന്നാണ് കരുതേണ്ടത്. ഈ സെഗ്മെന്റിലെ ഇപ്പോഴത്തെ സാന്നിധ്യമായ മാരുതി സുസൂക്കി എര്‍റ്റിഗ പ്രതീക്ഷിച്ച അളവിലുള്ള പ്രകടനം നടത്തുന്നില്ല. മൊബിലിയോയ്ക്ക് ചിലതെല്ലാം സാധിക്കുമെന്നു തന്നെയാണ് കരുതേണ്ടത്.

കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രത്താളുകളില്‍ വായിക്കാം. ചിത്രങ്ങള്‍ക്കൊടുവിലുള്ള ടിവി കമേഴ്‌സ്യലും കാണുക.

മൊബിലിയോ ലോഞ്ച് 23ന്; എര്‍റ്റിഗയെ എടുത്തിടുമോ?

ചിത്രങ്ങളിലൂടെ നീങ്ങുക.

പരസ്യം

പരസ്യം

സ്റ്റാന്‍ഡപ് കൊമേഡിയനായ കപില്‍ ശര്‍മ അഭിനയിച്ച ഒരു ടിവി പരസ്യം ഇപ്പോള്‍ ഓടിക്കൊണ്ടിരുക്കുന്നുണ്ട്. മൊബിലിയോ എങ്ങനെ ഇന്ത്യയുടെ താല്‍പര്യങ്ങളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് ഈ പരസ്യം പറയുന്നത്. വാഹനത്തിന്റെ സ്‌പേസ്, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങള്‍ രസകരമായി വിവരിക്കപ്പെടുന്നുണ്ട്.

എര്‍റ്റിഗയ്ക്ക് വന്‍പണി

എര്‍റ്റിഗയ്ക്ക് വന്‍പണി

ഇപ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ മാളുകളില്‍ മൊബിലിയോയെ പ്രദര്‍ശിപ്പിച്ചു വരികയാണ്. റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ തികച്ചും ആശാവഹമാണ്. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നുള്ളത്. എര്‍റ്റിഗയ്ക്ക് ഒരു വന്‍ വെല്ലുവിളിയായി മാറുമെന്നതിനൊപ്പം ടൊയോട്ട ഇന്നോവയുടെ ചില വേരിയന്റുകളോടേല്‍ക്കുവാനും മൊബിലിയോയ്ക്ക് സാധിച്ചേക്കും.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മൊബിലിയോ എംപിവി ലഭ്യമാകും. 1.5 ലിറ്റര്‍ ശേഷിയുള്ള ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് മൊബിലിയോയിലുണ്ടാവുക. 119 പിഎസ് കരുത്തും 145 എന്‍എം ചക്രവീര്യവും ഈ പെട്രോള്‍ എന്‍ജിന്‍ പകരും. 5 സ്പാഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനോടു ചേര്‍ക്കും.

എന്‍ജിനുകള്‍ (ചിത്രത്തിൽ മൊബിലിയോയുടെ സ്പോർടി പതിപ്പ്)

എന്‍ജിനുകള്‍ (ചിത്രത്തിൽ മൊബിലിയോയുടെ സ്പോർടി പതിപ്പ്)

1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 100 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരുന്നു ഇവന്‍. 5 സ്പാഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഡീസല്‍ എന്‍ജിനോടു ചേര്‍ക്കും.

നിലപാട്

നിലപാട്

എര്‍റ്റിഗയെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് മൊബിലിയോ വിപണിയില്‍ ഇടം പിടിക്കുക. താരതമ്യേന കൂടുതല്‍ സവിശേഷതകളും സന്നാഹങ്ങളും ഈ വാഹനത്തിലുണ്ടായിരിക്കും. അലോയ് വീലുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് കാമറ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓക്‌സ്-യുഎസ്ബി കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്നിവ വാഹനത്തില്‍ പ്രതീക്ഷിക്കാം.

വില

വില

ആറ് ലക്ഷത്തിന്റെ പരിസരത്തില്‍ മൊബിലിയോയുടെ വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ടൊയോട്ട ഇന്നോവ, മാരുതി സുസൂക്കി എര്‍റ്റിഗ, മഹീന്ദ്ര സൈലോ, ഷെവര്‍ലെ എന്‍ജോയ്, നിസ്സാന്‍ ഇവാലിയ തുടങ്ങിയവ മോഡലുകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൊബിലിയോയുടെ ഏതിരാളികളാണ്. ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി കൂടി വരുന്നതോടെ മത്സരം കടുക്കും.

ഹോണ്ട മൊബിലിയോ പരസ്യം

വീഡിയോ

Most Read Articles

Malayalam
English summary
Honda Honda Mobilio MPV will be launched in India on 23rd July.
Story first published: Wednesday, July 2, 2014, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X