മൊബിലിയോ: ഇന്ത്യന്‍ കൂട്ടുകുടുംബത്തിന്റെ കാര്‍ (വീഡിയോ)

By Santheep

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തുകഴിഞ്ഞു. രാജ്യത്തെ വലിപ്പമേറിയ കുടുംബസംവിധാനത്തെ ലാക്കാക്കിയാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്. കാറിനകത്തെ സ്‌പേസ് തീര്‍ച്ചയായും ഇന്ത്യ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്നാണ്.

ഹോണ്ട മൊബിലിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം (വായിക്കൂ)

കാരണവര്‍, കാരണവത്തി, മകന്‍, മകള്‍, മകന്റെ ഭാര്യ, മകന്റെ രണ്ട് കുട്ടികള്‍ എന്നിങ്ങനെ 'ശരിയായ അനുപാതത്തില്‍' ഒരു കുടുംബത്തെ ചിത്രീകരിക്കുന്ന ഒരു പരസ്യവീഡിയോ പുറത്തിറക്കിയിരിക്കുന്നു ഹോണ്ട. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള, പോക്കറ്റിന് മാരകമായ വിപത്തുകള്‍ വരുത്താത, ഗുണനിലവാരമേറിയ, സ്റ്റൈലിഷ് ആയ, യുവാക്കളുടെ സൗന്ദര്യസങ്കല്‍പങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു കാര്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഹോണ്ട ഈ പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്നു കാണാം.

വാഹനത്തെക്കുറിച്ച്...

1.5 ലിറ്റര്‍ ശേഷിയുള്ള ഐഡിടെക് ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചാണ് മൊബിലിയോ നിരത്തിലെത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമത പകരാന്‍ ഈ എന്‍ജിനുകള്‍ക്ക് സാധിക്കുന്നു.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6600 ആര്‍പിഎമ്മില്‍ 119 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും. 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ആണ് ചക്രവീര്യം. ഇന്ധനക്ഷമത ലിറ്ററിന് 17.3 കിലോമീറ്റര്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ചേര്‍ത്തിരിക്കുന്നത്.

എര്‍റ്റിഗ, ഇന്നോവ തുടങ്ങിയ എംപിവികള്‍ക്ക് തരക്കേടില്ലാത്ത വെല്ലുവിളി കാഴ്ച വെക്കാന്‍ മൊബിലിയോയ്ക്ക് സാധിക്കുമെന്നുറപ്പാണ്. യുവാക്കളെ ഈ വാഹനത്തിലേക്കാകര്‍ഷിക്കാന്‍ വേണ്ടതും ഹോണ്ട ചെയ്യുന്നുണ്ട്. ഹോണ്ട ആര്‍എസ് എന്ന പേരില്‍ സ്‌പോര്‍ടി സ്‌റ്റൈലിങ്ങോടുകൂടിയ ഒരു പതിപ്പ് വിപണിപിടിക്കാനൊരുങ്ങുന്നുണ്ട്. ഈ വാഹനം സെപ്തംബര്‍ മാസത്തില്‍ മാത്രമേ വില്‍പനയ്‌ക്കെത്തൂ.

<iframe width="600" height="450" src="//www.youtube.com/embed/DyGHqA8bVfg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
To promote their newly launched Honda Mobilio, Honda has now revealed a new TVC.
Story first published: Thursday, July 24, 2014, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X