ഹോണ്ട 1,100 കോടി രൂപ നിക്ഷേപിക്കുന്നു

By Santheep

വോള്യം വിപണിയിലേക്കുള്ള ഹോണ്ടയുടെ കടന്നുവരവ് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ ബ്രാന്‍ുകളിലൊന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്. ഹീറോയില്‍ നിന്നും വേര്‍പിരിയുമ്പോള്‍ സ്‌കൂട്ടര്‍ വിപണിയിലെ ആധിപത്യം മാത്രമായിരുന്നു കൈമുതലെങ്കില്‍ ഇന്നത്തെ സ്ഥിതി അതല്ല.

ഇന്ത്യയിലെ വളര്‍ച്ച കൂടുതല്‍ ത്വരിതഗതിയിലാക്കുന്നതിന് വലിയ നിക്ഷേപങ്ങള്‍ക്കൊരുങ്ങുകയാണ് ഹോണ്ടയിപ്പോള്‍. ഗുജറാത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പ്ലാന്റിന്റെ നിര്‍മാണത്തിനായി 1,100 കോടി രൂപയുടെ നിക്ഷേപം നടത്തും കമ്പനി. ഗുജറാത്തില്‍ മണ്ഡല്‍ താലൂക്കിലെ വിതല്‍പൂരിലാണ് ഹോണ്ട പ്ലാന്റ് സ്ഥാപിക്കപ്പെടുക.

പുതിയ പ്ലാന്റില്‍ രണ്ടായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ ഹോണ്ടയ്ക്ക് സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്.

Honda Set to Invest for Two Wheeler Facility

ആക്ടിവ സ്‌കൂട്ടറാണ് ഇന്ത്യയില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പനയുള്ള മോഡല്‍. ഏവിയേറ്റര്‍, ഡിയോ, ആക്ടിവ 125, ആക്ടിവ ഐ തുടങ്ങിയ സ്‌കൂട്ടര്‍ മോഡലുകള്‍ വേറെയുമുണ്ട്. സിബിആര്‍ 150ആര്‍, സിബിആര്‍ 250ആര്‍, സിബി ട്രിഗര്‍, സിബി യൂണികോണ്‍, സ്റ്റണ്ണര്‍, ട്വിസ്റ്റര്‍, നിയോ മോഡലുകള്‍ എന്നീ മോട്ടോര്‍സൈക്കിളുകളും ഇന്ത്യയില്‍ വില്‍ക്കുന്നു കമ്പനി.

അടുത്ത വര്‍ഷം ആദ്യത്തില്‍ വരാനിരിക്കുന്ന പുതുക്കിയ സിബിആര്‍ 300ആറിന്റെ ലോഞ്ചിലേക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കുതുകികള്‍ ഉറ്റുനോക്കുന്നത്.

Most Read Articles

Malayalam
English summary
To cope with the current demands Honda will be investing INR 1,100 crore in a new facility to be built in Gujarat.
Story first published: Wednesday, October 1, 2014, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X