ഹണിവെല്‍ ഇന്ത്യയില്‍ പെട്രോള്‍ ടര്‍ബോ ഉല്‍പാദിപ്പിക്കുന്നു

By Santheep

ഹണിവെല്‍ ടര്‍ബോ ടെക്‌നോളജീസ് ഇന്ത്യ, രാജ്യത്ത് പെട്രോള്‍ എന്‍ജിനുകള്‍ക്കാവശ്യമായ ടര്‍ബോ ചാര്‍ജറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. കമ്പനിയുടെ പൂനെ പ്ലാന്റിലാണ് പെട്രോള്‍ ടര്‍ബോകള്‍ നിര്‍മിക്കുക.

ഇന്ത്യയില്‍ ഇതുവരെ ഹണിവെല്‍ നിര്‍മിച്ചിരുന്നത് ഡീസല്‍ എന്‍ജിനുകള്‍ക്കുള്ള ടര്‍ബോകള്‍ മാത്രമായിരുന്നു. പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍ തുടങ്ങി എല്ലാത്തരം വാഹനങ്ങളിലുമുപയോഗിക്കുന്ന എന്‍ജിനുകള്‍ക്കു വേണ്ട ടര്‍ബോചാര്‍ജറുകള്‍ ഹണിവെല്‍ വിപണിയിലെത്തിക്കുന്നുണ്ട്.

Honeywell begins manufacturing petrol turbochargers in India

രാജ്യത്തെ വിപണിയുടെ വളര്‍ച്ചയില്‍ തങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമുണ്ടെന്ന് ഹണിവെല്‍ ടര്‍ബോ ടെക്‌നോളജീസ് പറയുന്നു. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ എന്നീ എന്‍ജിന്‍ നിരകളിലാണ് ഇന്ത്യ വളര്‍ച്ച പ്രകടിപ്പിക്കുന്നത്. ഹണിവെല്‍ ഈ ഇടങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

2005ലാണ് ഹണിവെലിന്റെ പൂനെ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ വര്‍ഷത്തില്‍ 10 ലക്ഷം ടര്‍ബോകള്‍ ഹണിവെല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 75 ശതമാനവും വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ് കമ്പനി ചെയ്യുന്നത്.

വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നതനുസരിച്ച് പ്ലാന്റിന്റെ ശേഷി ഉയര്‍ത്തുവാന്‍ ഹണിവെല്‍ പദ്ധതിയിടുന്നുണ്ട്. വര്‍ഷത്തില്‍ 15 ലക്ഷം ടര്‍ബോകള്‍ ഉല്‍പാദിപ്പിക്കാനുന്ന രീതിയിലാണ് ശേഷി ഉയര്‍ത്തുക.

ഇന്നത്തെ വീഡിയോ
ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #honeywell #engine #news
English summary
Honeywell Turbo Technologies India (HTT India), the India arm of Honeywell’s transportation systems unit, has just begun locally manufacturing turbochargers for gasoline (petrol) engines at its Pune-based production plant.
Story first published: Tuesday, July 8, 2014, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X