ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ലക്ഷം വരെ സബ്‌സിഡി

By Santheep

ഹൈബ്രിഡ്/ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ നടപ്പാക്കുമെന്നറിയുന്നു. 'നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020' സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളോട് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഈ നീക്കത്തോട് തത്വത്തില്‍ യോജിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ 80,000 മുതല്‍ 12 ലക്ഷം വരെ സബ്‌സിഡി നല്‍കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാനിരിക്കുന്നത്. 7.5 ലക്ഷമോ അതില്‍ കൂടുതലോ വിലവരുന്ന ഹൈബ്രിഡ് കാര്‍/എസ്‌യുവി-കള്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. 40,000 രൂപയോ അതിലധികമോ വിലവരുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് 30,000 രൂപവരെ സബ്‌സിഡി ലഭിക്കും.

Hybrid and Electric Vehicles To Receive Subsidy Of Up To INR 12 Lakhs

ഹൈബ്രിഡ് ബസ്സുകള്‍ക്ക് പരമാവധി നല്‍കാനുദ്ദേശിക്കുന്ന സബ്‌സിഡി 12 ലക്ഷം രൂപ വരെയാണ്. ചെറു വാണിജ്യവാഹനങ്ങളാണെങ്കില്‍ 1 ലക്ഷം രൂപവരെ സബ്‌സിഡി ലഭിക്കും.

വിലയെ മാത്രം ആധാരമാക്കിയാവില്ല ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡി കണക്കാക്കുക എന്നാണറിയുന്നത്. വാഹനം നല്‍കുന്ന റെയ്ഞ്ച്, ബാറ്ററി ശേഷി തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സബ്‌സിഡി തുക നിശ്ചയിക്കുക.

പെട്രോള്‍/ഡീസര്‍ കാറുകളുമായി ഇലക്ട്രിക് ഹൈബ്രിഡ് കാറുകള്‍ക്കുള്ള വിലവ്യത്യാസം നിര്‍ണായകമായ രീതിയില്‍ കുറയ്ക്കുന്ന നടപടിയായിരിക്കുമിത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളൊന്നും സര്‍ക്കാര്‍ എടുക്കാത്തതുമൂലം പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ മടിക്കുകയാണ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോേ

Post by DriveSpark.

Most Read Articles

Malayalam
English summary
The National Electric Mobility Mission Plan 2020 is expected to take off once the new government takes power at the Center.
Story first published: Friday, April 18, 2014, 17:11 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X