എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

By Santheep

ഇന്ത്യന്‍ വിപണി ഏറെ നാളായി കാത്തിരുന്ന ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ലോഞ്ച് കഴിഞ്ഞ ദിവസമാണ് സംഭവിച്ചത്. ഐ20യുടെ രണ്ടാം തലമുറ പതിപ്പാണ് എലൈറ്റ് ഐ20 എന്ന പേരിലറിയപ്പെടുന്നത്. എലൈറ്റ് ഐ20 മോഡലിന്റെ ഏറ്റവും ശ്രദ്ധേമായ മറ്റൊരു പ്രത്യേകത അതിന്റെ ഫ്‌ലൂയിഡിക് 2.0 ശില്‍പഭാഷയാണ്.

4.98 ലക്ഷത്തിലാണ് ഈ വാഹനത്തിന്റെ വില തുടങ്ങുന്നത്. ഏറ്റവുമുയര്‍ന്ന പതിപ്പിന് 7.8 ലക്ഷം രൂപയാണ് വില. കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും താഴെ കാണാം.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

ചിത്രങ്ങളിലൂടെ നീങ്ങുക.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

ഫ്‌ലൂഡിയിക് ശില്‍പഭാഷയുടെ രണ്ടാംതലമുറ ഭാവമാണ് 'ഫ്‌ലൂയിഡിക് 2.0' എന്നറിയപ്പെടുന്നത്. വലിപ്പമേറിയ ഫ്രണ്ട് ഗ്രില്‍, പിന്നിലേക്കു ചാഞ്ഞുകിടക്കുന്ന സ്റ്റൈലന്‍ ഹെഡ്‌ലാമ്പുകള്‍, ഏറ്റവും താഴെയുള്ള എയര്‍ഡാമിന്റെ രണ്ടറ്റത്തുമായി ഇടംപിടിച്ച ഫോഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്ത് കാണുന്ന പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

16 ഇഞ്ച് വീലുകള്‍, ക്രോമിയം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും കാണാം. വാഹനത്തിന്റെ സ്‌റ്റൈലിന് പുതുക്കം കൊണ്ടുവരുന്ന എക്സ്റ്റീരിയര്‍ ഭാഗങ്ങളില്‍ പ്രധാനം സി പില്ലാറുകളാണ്. ഇവയ്ക്ക് നല്‍കിയ കറുപ്പുനിറം ആകര്‍ഷകമാണ്. കാറിന് പ്രീമിയം സൗന്ദര്യം പകര്‍ന്നു നല്‍കാന്‍ ഇതിന് സാധിക്കുന്നു.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങളടങ്ങിയ സ്റ്റീയറിങ് വീലുകള്‍, 2 ഡിന്‍ ഓഡിയോ സിസ്റ്റം (1 ജിബി ഇന്റേണല്‍ മെമറി), റിയര്‍ ഏസി വെന്റുകള്‍ (സെഗ്മെന്റില്‍ ഇതാദ്യം), ഒരു മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന ഭാഗങ്ങള്‍.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

എലൈറ്റ് ഐ20യില്‍ മുന്‍ പതിപ്പിലെ അതേ എന്‍ജിനുകള്‍ തന്നെയാണ് ഇടംപിടിച്ചിട്ടുള്ളത്. 1.2 ലിറ്റര്‍ വിടിവിടി കാപ്പ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഈ പതിപ്പിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ ഉള്‍പാദിപ്പിക്കുക 83 പിഎസ് കരുത്താണ്. ഡീസല്‍ എന്‍ജിന്‍ കരുത്ത് 90 പിഎസ്.

എലൈറ്റ് ഐ20യുടെ വിശദാംശങ്ങളിലൂടെ

ഡ്യുവല്‍ എയര്‍ബാഗുകള്‍ ഘടിപ്പിച്ചാണ് എലൈറ്റ് ഐ20 വിപണിയിലെത്തുന്നത്. എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിങ് കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്.

വിലകള്‍

വിലകള്‍

പെട്രോള്‍

  • ഇറ - 4.98 lakh
  • മാഗ്ന - 5.51 lakh
  • സ്പോര്‍ട്സ് - 6.04 lakh
  • സ്പോര്‍ട്സ് (ഓപ്ഷണല്‍) - 6.36 lakh
  • ആസ്ട്ര - 6.58 lakh
  • വിലകള്‍:

    വിലകള്‍:

    ഡീസല്‍

    • ഇറ - 6.20 lakh
    • മാഗ്ന - 6.73 lakh
    • സ്പോര്‍ട്സ് - 7.26 lakh
    • സ്പോര്‍ട്സ് (ഓപ്ഷണല്‍) - 7.58 lakh
    • ആസ്ട്ര - 7.80 lakh

Most Read Articles

Malayalam
English summary
Hyundai Motor India Limited (HMIL) has launched the all-new Elite i20 in the country.
Story first published: Wednesday, August 13, 2014, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X