ഹ്യൂണ്ടായ് ഇയോണ്‍ 1.0 ലിറ്റര്‍ പതിപ്പ് ബുക്കിംഗ് തുടങ്ങി

By Santheep

മാരുതി സുസൂക്കി ആള്‍ട്ടോ 800ന്റെ നേരിട്ടുള്ള എതിരാളിയായി വിപണിയിലുള്ള ഹ്യൂണ്ടായ് ഇയോണ്‍ ആള്‍ട്ടോ കെ10 ഉള്‍പ്പെടുന്ന വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനൊരുങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഹ്യൂണ്ടായ് ഇയോണ്‍ 1.0 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ് വിപണിയിലെത്തിയതിനെക്കുറിച്ചാണ്. എന്‍ജിനുമായി ആള്‍ട്ടോ കെ10ന് നിലവിലുള്ള വില്‍പനയില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ കഴിയും എന്നതിനൊപ്പം, ഹ്യൂണ്ടായിയിലേക്ക് വരുന്ന ഉപഭോക്താക്കള്‍ ഒരു 1 ലിറ്റര്‍ ഓപ്ഷനില്ല എന്ന കാരണത്താല്‍ കൊഴിഞ്ഞുപോകുന്നത് തടയാനും കഴിയുമെന്നതിലാണ് ഈ പുതിയ എന്‍ജിന്‍ പതിപ്പിന്റെ സാധ്യത കിടക്കുന്നത്.

ഈയിടെ വിപണിയിലെത്തിയ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് (1.2 ലിറ്റര്‍ എന്‍ജിന്‍) ഉയര്‍ത്തുന്ന വെല്ലുവിളിയെയും നേരിടേണ്ടതുണ്ട് ഹ്യൂണ്ടായിക്ക്. സെഗ്മെന്റില്‍ നിലവിലുള്ള ഏതൊരു വാഹനത്തെക്കാളും ഉയര്‍ന്ന സ്‌പേസും മറ്റു സന്നാഹങ്ങളും നല്‍കുന്ന ഡാറ്റ്‌സന്‍ ഗോ വിപണിയില്‍ മാരുതിക്കും ഹ്യൂണ്ടായിക്കും തരക്കേടില്ലാത്തൊരു വെല്ലുവിളി തന്നെയാണ്. പുതിയ ഇയോണിനെക്കുറിച്ച് കൂടുതലറിയാം താളുകളില്‍.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനുള്ളത് 1.2 ലിറ്റര്‍ എന്‍ജിനാണ്. ഇതേ എന്‍ജിന്‍ നിസ്സാന്‍ മൈക്ര, റിനോ പള്‍സ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്നുണ്ട്. സെഗ്മെന്റില്‍ കരുത്ത്, മൈലേജ് തുടങ്ങിയ കാര്യങ്ങളില്‍ മികച്ച നിലയിലാണ് ഈ എന്‍ജിനുള്ളത്. ഹ്യൂണ്ടായ് ഇയോണിന്റെ വിലകള്‍ തുടങ്ങുന്നത് 2.9 ലക്ഷത്തിന്റെ പരിസരത്താണെങ്കില്‍ ഡാറ്റ്‌സന്‍ ഗോയുടെ വിലകളുടെ തുടക്കം 3.1 ലക്ഷത്തിന്റെ ചുറ്റുപാടിലാണ്. ഹ്യൂണ്ടായ് ഒന്നു കിടിലം കൊണ്ടിട്ടില്ലെങ്കിലാണ് അത്ഭുതം.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ഹ്യൂണ്ടായ് ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പിനുള്ള ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് സ്വീകരിക്കുന്നു. അടുത്തമാസം മുതല്‍ക്കു തന്നെ ഡെലിവറി തുടങ്ങുമെന്നാണ് കരുതുന്നത്.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഹ്യൂണ്ടായ് ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പ് മാഗ്ന വേരിയന്റില്‍ മാത്രമേ ലഭിക്കൂ. എയര്‍ കണ്ടീഷണര്‍, പവര്‍ സ്റ്റീയറിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ തുടങ്ങിയവ ഈ വേരിയന്റില്‍ സന്നാഹപ്പെടുത്തിയിരിക്കുന്നു.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ഹ്യൂണ്ടായ് ഇയോണ്‍ 1 ലിറ്റര്‍ വേരിയന്റില്‍ എന്‍ജിന്‍ ഇമ്മൊബിലൈസര്‍, കീലെസ് എന്‍ട്രി, 13 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഫിള്‍ വീല്‍ കവറുകള്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഈ വേരിയന്റില്‍ സ്റ്റീരിയോ വാങ്ങി ഘടിപ്പിക്കേണ്ടതായി വരും.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ഹ്യൂണ്ടായ് ഐ10ന്റെ യൂറോപ്യന്‍ പതിപ്പിലുപയോഗിക്കുന്ന 1 ലിറ്റര്‍ എന്‍ജിനായിരിക്കാമിതെന്ന് ഊഹിക്കപ്പെടുന്നു. 65 കുതിരകളുടെ കരുത്തും 95 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

ഡാറ്റ്‌സന്‍ ഗോയെ നേരിടാന്‍ ഇയോണ്‍ ഒരുങ്ങി

ഹ്യൂണ്ടായ് ഇയോണിന്റെ 1 ലിറ്റര്‍ പതിപ്പിന് ഡിസൈന്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുംബൈ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം മെറ്റാലിക് നിറം പൂശിയ പതിപ്പിന് 3.85 ലക്ഷം രൂപയാണ് വില.

Most Read Articles

Malayalam
English summary
Hyundai has started accepting bookings for the 1.0-litre Eon, with deliveries expected sometime next month.
Story first published: Wednesday, April 23, 2014, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X