1 ലിറ്റര്‍ കാപ്പയുമായി ഹ്യൂണ്ടായ് ഇയോണ്‍

By Santheep

കാപ്പ 1 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച ഹ്യൂണ്ടായ് ഇയോണ്‍ പതിപ്പ് വിപണിയിലെത്തി. ഇതുവരെ 0.8 ലിറ്റര്‍ എന്‍ജിനില്‍ മാത്രമാണ് ഈ മോഡല്‍ ലഭ്യമായിരുന്നത്.

ഡാറ്റ്‌സന്‍ ഗോ-യുടെ 1.2 ലിറ്റര്‍ എന്‍ജിനാണ് ഇയോണിനെ ഈ നിലയിലേക്കുയര്‍ത്താന്‍ കാരണമായതെന്നു പറയാം. ഗോ ഹാച്ച്ബാക്ക് ഇയോണ്‍ അടക്കമുള്ള ചെറുകാറുകള്‍ക്കു നേരെ വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. 1 ലിറ്റര്‍ കാപ്പ എന്‍ജിന്‍ ഘടിപ്പിച്ച ഇയോണ്‍ പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 3,83,130 രൂപയാണ് വില.

ഇയോണിന്റെ മാഗ്ന വേരിയന്റില്‍ മാത്രമേ കാപ്പ എന്‍ജിന്‍ ഘടിപ്പിക്കുന്നുള്ളൂ.

Hyundai Eon Now With A 1 Litre Kappa Engine

എലൂമിനിയം കൊണ്ടാണ് കാപ്പ എന്‍ജിന്റെ നിര്‍മിതി. ഇത് ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. എന്‍ജിന്റെ ഭാരക്കുറവ് വാഹനത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയായി പരിണമിക്കുന്നു.

യൂറോ 5 നിലവാരത്തിലുള്ള കരിമ്പുകച്ചട്ടങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന വിധത്തില്‍ കാപ്പ് എന്‍ജിനെ ഹോണ്ട ട്യൂണ്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ കരിമ്പുക മാത്രമേ ഈ എന്‍ജിനില്‍ നിന്നും പുറത്തുവരൂ.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന്റെ ഇന്ധനക്ഷമത, ലിറ്ററിന് 20.3 കിലോമീറ്ററാണ്.

Most Read Articles

Malayalam
English summary
Hyundai Motor India Limited has officially launched the 1.0-litre Kappa engine for the Eon. The earlier 0.8-litre engine will continue to be available as an option.
Story first published: Wednesday, May 7, 2014, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X