ഒരു ലക്ഷം ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 വിറ്റു

By Santheep

ലോഞ്ച് ചെയ് പത്തുമാസത്തിനുള്ള ഗ്രാന്‍ഡ് ഐ10 മോഡലിന്റെ ഒരു ലക്ഷം പതിപ്പുകള്‍ വിറ്റഴിച്ചതായി ഹ്യൂണ്ടായ് അറിയിക്കുന്നു. ഗുണനിലവാരം, സവിശേഷതകള്‍, സാങ്കേതികത തുടങ്ങിയവയില്‍ മുന്നിട്ടു നില്‍ക്കയാലാണ് ഗ്രാന്‍ഡ് ഐ10 ഈ നേട്ടം കൈവരിച്ചതെന്ന് ഹ്യൂണ്ടായ് പറയുന്നു.

ഇത്രയും കുറഞ്ഞ സമയത്തിനകം ഇത്രമേല്‍ മികച്ച വില്‍പനാനേട്ടം കൈവരിച്ച കാറുകല്‍ അധികമില്ലെന്നും ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടുന്നു.

Hyundai Grand drives past 1 Lakh sales milestone

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന് വിപണിയില്‍ ആവശ്യം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതു മുന്നില്‍ക്കണ്ട് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ഹ്യൂണ്ടായ്.

ലോഞ്ച് ചെയ്ത ആദ്യമാസത്തിനൊടുവില്‍ (2013 ഓഗസ്റ്റ് 13) 1,847 ഗ്രാന്‍ഡ് ഐ10 മോഡലുകള്‍ വിറ്റഴിക്കുകയുണ്ടായി ഹ്യൂണ്ടായ്. സെപ്തംബര്‍ മാസത്തില്‍ ഇത് 8,411 ആയി ഉയര്‍ന്നു. ഒക്ടോബറില്‍ വില്‍പന 11,519 ആയിരുന്നു.

നവംബര്‍ മാസത്തില്‍ 11,007 യൂണിറ്റ് ഗ്രാന്‍ഡ് ഐ10കള്‍ വിറ്റുപോയി. ശരാശരി 10,000 മോഡല്‍ വില്‍പന എന്ന കണക്ക് പാലിക്കാന്‍ ഹ്യൂണ്ടായിക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. വിപണിയിലെ മാന്ദ്യം വില്‍പനയെ സാരമായി ബാധിക്കുന്നുണ്ടിപ്പോള്‍.


ഇന്നത്തെ വീഡിയോ

ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
Hyundai Motor India has announced that it has sold 100,000 Hyundai Grand cars within 10 months of its launch.
Story first published: Tuesday, July 8, 2014, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X