ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

By Santheep

ഹ്യൂണ്ടായ് ഐ30 ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ വിപണി പ്രവേശം ദീപാവലിക്കാലത്ത് സംഭവിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ അറിയിച്ചു. നിലവില്‍ വിപണിയിലുള്ള ഐ20 ഹാച്ച്ബാക്കിന്റെ മുകളിലായി ഇടം പിടിക്കുന്നതാണ് ഐ30.

ഒരു മിഡ് സൈസ് സെഡാന്‍ ഓഫര്‍ ചെയ്യുന്ന സ്‌പേസും സവിശേഷതകളും നല്‍കാന്‍ കഴിയുന്ന ഹാച്ച്ബാക്ക് എന്നതാണ് ഐ30-ക്കു പിന്നിലുള്ള കണ്‍സെപ്റ്റ്. നഗരങ്ങളില്‍ ഏറ്റവും മികച്ച നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു വാഹനമെന്ന ഖ്യാതി കണ്ടെത്തുകയായിരിക്കും ഐ30യുടെ പ്രധാന ലക്ഷ്യം. വാഹനത്തെ ആ വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

കാറിന്റെ ഡിസൈന്‍ ശൈലിയും മറ്റും പരിഗണിച്ചാണ് ഐ30 എന്ന പേരില്‍ ഈ ഹാച്ച്ബാക്ക് ഇപ്പോളറിയപ്പെടുന്നത്. ഈ പേരു തന്നെ ഉള്‍പാദനമോഡലില്‍ ഉഫയോഗിക്കണമെന്നില്ല എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

ഹ്യൂണ്ടായ് ഐ10നു മുകളില്‍ ഗ്രാന്‍ഡ് ഐ10 എത്തിച്ചേര്‍ന്നതിനു സമാനമായ നീക്കമാണിതെന്നു പറയാം. ഐ30യുടെ ലോഞ്ചിനൊപ്പം തന്നെ വരുംതലമുറ ഐ20 ഹാച്ച്ബാക്ക് വിപണിയിലെത്താനുള്ള സാധ്യതയും കാണുന്നുണ്ട്. എന്തായാലും പുതിയ ഐ30 ഹാച്ച്ബാക്ക് കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു വാഹനമായിരിക്കുമെന്ന കാര്യം ഉറപ്പിക്കാം.

ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

ഇന്ത്യയുടെ വിപണി പിടിക്കാനൊരുങ്ങുന്ന ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളിയായിരിക്കും ഹ്യൂണ്ടായ് ഐ30. ഹോണ്ടയുടെ പുതുക്കിയ ജാസ്സ് ഹാച്ച്ബാക്ക് നിരവധി പുതു സന്നാഹങ്ങളും പുതുക്കിയ ഡിസൈനുമെല്ലാമായി വീണ്ടും ഇന്ത്യയുടെ വിപണിയിലേക്കെത്തുകയാണ്. നേരത്തെ മോശം പ്രകടനമാണ് കാഴ്ച വെച്ചിരുന്നതെങ്കിലും ഇനിയതാവര്‍ത്തിക്കില്ല എന്നാണ് ഹോണ്ടയുടെ വിശ്വാസം. ഈ വാഹനവും 2014 അവസാനത്തോടെ വിപണി പിടിക്കും.

ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

10 ലക്ഷത്തില്‍ താഴെയായിരിക്കും ഐ30 ഹാച്ച്ബാക്കിന് ഹ്യൂണ്ടായ് വില കാണുക എന്നാണ് കരുതേണ്ടത്. ഏതാണ്ട് സമാനമായ വിലനിലവാരത്തില്‍ തന്നെയായിരിക്കും ജാസ്സിനും വില കാണുക.

ഹ്യൂണ്ടായ് ഐ30 ദീപാവലിക്ക്

ചിത്രങ്ങളില്‍ കാണുന്ന പതിപ്പുകളെല്ലാം യൂറോപ്യനാണെന്ന് ഓര്‍മിപ്പിക്കട്ടെ. ഇതേ ശൈലിയിലാവണമെന്നില്ല വാഹനം ഇന്ത്യയിലെത്തുന്നത്. ഇന്റീരിയറില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കും. എക്സ്റ്റീരിയറിലും മാറ്റങ്ങളുണ്ടാകും.

Most Read Articles

Malayalam
English summary
Hyundai Motor India Senior Vice-President, Rakesh Srivastava has confirmed that the company will launch a new hatchback placed above the i20.
Story first published: Monday, June 2, 2014, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X