ഹ്യൂണ്ടായ് സാന്റ ഫെ-ക്ക് തിരിച്ചുവിളി

By Santheep

ഹ്യൂണ്ടായ് ഇന്ത്യ സാന്റ ഫെ എസ്‌യുവി മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത ഹ്യൂണ്ടായ് സാന്റ ഫെയുടെ 2011 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനത്തിന്റെ ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്.

2347 സാന്റ ഫെ മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളതെന്നറിയുന്നു.

സര്‍വീസ് സെന്ററുകളിലെത്തിയ ചില മോഡലുകളുടെ ബ്രേക്ക് ലാമ്പ് സ്വിച്ചിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹ്യൂണ്ടായ് തിരിച്ചുവിളി നടത്താനുള്ള തീരുമാനമെടുത്തത്. 2011 ജൂണിനും 2013 സെപ്തംബറിനും ഇടയില്‍ വാഹനം വാങ്ങിയവരെ തിരിച്ചുവിളി സംബന്ധിച്ച അറിയിപ്പു നല്‍കാനാണ് ഹ്യൂണ്ടായ് ഡീലര്‍ഷിപ്പുകള്‍ക്കു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

Hyundai India Recall 2347 Santa Fe

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കാര്‍ നിര്‍മാതാക്കള്‍ തിരിച്ചുവിളികള്‍ക്ക് മടി കാണിക്കുന്നില്ല എന്നത് ശുഭസൂചകമാണ്. ഉപഭോക്താക്കള്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും സോഷ്യല്‍ മീഡിയ വഴിയും ചര്‍ച്ചാ ഫോറങ്ങള്‍ വഴിയുമുള്ള നെഗറ്റീവ് പബ്ലിസിറ്റി വര്‍ധിക്കുന്നതുമെല്ലാം കാര്‍ നിര്‍മാതാക്കളെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അധികൃതര്‍ കൂടുതല്‍ കര്‍ശനമായ നിലപാടുകളെടുക്കുന്നതും ഇതിനൊരു കാരണമാണ്.

ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കിയുള്ള തിരിച്ചുവിളിയാണ് ഹ്യൂണ്ടായിയുടേതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അധികൃതരുടെ നടപടിയെത്തുടര്‍ന്നുണ്ടായ തിരിച്ചുവിളിയല്ല.

Most Read Articles

Malayalam
English summary
Of late there have been several manufacturers that have ordered a recall for various reasons. Now Hyundai India will be recalling the Santa Fe which, was assembled during the year 2011.
Story first published: Monday, May 26, 2014, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X