ഹ്യൂണ്ടായ് 4 ഡീലര്‍ഷിപ്പുകള്‍ അടച്ചിട്ടു

By Santheep

കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ദക്ഷിണേന്ത്യയില്‍ 4 ഡീലര്‍ഷിപ്പുകള്‍ അടച്ചിട്ടതായി റിപ്പോര്‍ട്ട്. മോശപ്പെട്ട സര്‍വീസ് നല്‍കുന്ന ഡീലര്‍ഷിപ്പുകളാണ് അടച്ചതെന്ന് ഹ്യൂണ്ടായ് പ്രതികരിച്ചു. കമ്പനി നിര്‍ദ്ദേശിക്കുന്ന ഗുണനിലവാരമില്ലാത്ത സേവനം നല്‍കാന്‍ ഡീലര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ കടുത്ത നടപടിയിലേക്കു നീങ്ങുകയായിരുന്നു ഹ്യൂണ്ടായ്.

കോയിമ്പത്തൂരിലെ സുരിബാല ഹ്യൂണ്ടായ്, മധുരൈയിലെ എസ്‌കെബിആര്‍ ഹ്യൂണ്ടായ്, സേലത്തെ രമണി ഹ്യൂണ്ടായ്, വെല്ലൂരിലെ സുസൂ ഹ്യൂണ്ടായ് എന്നീ ഡിലര്‍ഷിപ്പുകലാണ് അടച്ചിട്ടത്.

Hyundai India Shuts Down Four Dealerships Down South

കഴിഞ്ഞ ഒമ്പതുമാസത്തിനടയില്‍ ഈ ഡീലര്‍ഷിപ്പുകള്‍ ഹ്യൂണ്ടായിയുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഈ കാലയളവില്‍ ഡീലര്‍ഷിപ്പുകള്‍ ശരിയായ പ്രകടനം നടത്തുന്നില്ലെന്നു ബോധ്യമായതിനാല്‍ കര്‍ശന നടപടിയിലേക്കു നീങ്ങുകയായിരുന്നു.

ഒരു ഡീലര്‍ഷിപ്പ് തുടങ്ങുന്നതിന് ഭൂമി ഒഴികെ അഞ്ചു കോടിരൂപയുടെ നിക്ഷേപം ആവശ്യമാണ്. ഇതില്‍ 50 മുതല്‍ 100 വരെ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യേണ്ടതുണ്ട്.

ഇത്തരം നടപടികള്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ സാധാരണമാണ്. തൃപ്തമായ പ്രകടനം നടത്താത്ത ഡീലര്‍ഷിപ്പുകള്‍ പിരിച്ചുവിടും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉന്മേഷത്തോടെ വിപണിയെ സമീപിക്കാനുള്ള പദ്ധതികള്‍ ഹ്യൂണ്ടായ് തയ്യാരാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും 20 മുതല്‍ 30 വരെ ഡീലര്‍ഷിപ്പുകള്‍ തുറക്കുവാനാണ് പരിപാടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയെ ഹ്യൂണ്ടായ് ഇന്ത്യയില്‍ 50 ഡീലര്‍ഷിപ്പുകള്‍ തുറന്നിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
Hyundai India has over 24 dealerships across Coimbatore, Madurai, Salem and Vellore in Tamil Nadu. However, they will be shutting down four of its dealerships down south.
Story first published: Friday, July 11, 2014, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X