ഹ്യൂണ്ടായ് 12 പുതിയ മോഡലുകളുമായി വരും

അടുത്ത മൂന്നു വര്‍ഷത്തിനിടയില്‍ 12 പുതിയ മോഡലുകള്‍ വിപണിയിലിറക്കാന്‍ ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ടെന്ന് ഹ്യൂണ്ടായ് അമേരിക്ക സിഇഒ ദാവെ സുക്കോവ്‌സ്‌കി പറഞ്ഞു. ന്യൂ യോര്‍ക്ക് ഓട്ടോ ഷോയില്‍ വെച്ചാണ് സുക്കോവ്‌സ്‌കി ഇക്കാര്യം വെളിപ്പെടുത്തിയത്.

12ല്‍ കുറയാത്ത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അമേരിക്കയില്‍ പുതിയ സെഗ്മെന്റുകളിലേക്ക് കടക്കുവാന്‍ അവ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാന്‍ സുക്കോവ്‌സ്‌കി തയ്യാറായില്ല. പുറത്തുവരുമെന്നു പറഞ്ഞ 12 മോഡലുകളില്‍ നിലവിലുള്ള വാഹനങ്ങളുടെ പുതുക്കിയ രൂപങ്ങളുമുണ്ടായിരിക്കുമെന്നാണ് മനസ്സിലാക്കുന്നത്.

Hyundai Plans 12 New Models in the Next 3 Years

യുഎസ് വിപണിയുടെ വോള്യം വില്‍പന നടക്കുന്ന സെഗ്മെന്റുകളിലേക്കാണ് ഹ്യൂണ്ടായ് കടന്നുചെല്ലാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന ബീജിംഗ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഹ്യൂണ്ടായ് ഐഎക്‌സ്25 ചെറു എസ്‌യുവി ഇപ്പറഞ്ഞ പന്ത്രണ്ടിന്റെ കണക്കില്‍ പെടുന്ന വാഹനമാണ്.

കുറെ നാളുകള്‍ക്കു മുമ്പ് ബിഎംഡബ്ല്യു 3 സീരീസിന്റെ വിപണിയിലേക്ക് തങ്ങള്‍ കടന്നുകയറുമെന്ന് പ്രസ്താവിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു സുക്കോവ്‌സ്‌കി. ചെറുകാര്‍ ബ്രാന്‍ഡ് എന്ന പ്രതിച്ഛായയുള്ള ഹ്യൂണ്ടായിയുടെ ഊര്‍ജ്വസ്വലമായ പുതിയ നീക്കങ്ങള്‍ ഓട്ടോ ഉലകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
Hyundai will introduce a blitz of new products, Dave Zuckowski, Hyundai America’s CEO, has told Automotive News on the sidelines of the New York Auto Show.
Story first published: Wednesday, April 23, 2014, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X