ഹ്യൂണ്ടായ് 4 ലക്ഷം കാറുകള്‍ വില്‍ക്കും

ഇന്ത്യന്‍ വിപണിയില്‍ നടപ്പുവര്‍ഷം 4 ലക്ഷം കാറുകള്‍ വിറ്റഴിക്കാന്‍ ഹ്യൂണ്ടായ് ലക്ഷ്യമിടുന്നു. ഹ്യൂണ്ടായ് എക്‌സിക്യുട്ടീവ് ഡയറക്ടറായ വൈജെ ആന്‍വലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിപണിയില്‍ മാത്രമായി 4 ലക്ഷം മോഡലുകളും മറ്റു വിപണികളിലേക്കുള്ള കയറ്റുമതിയിനത്തില്‍ 20,000 മോഡലുകളും വില്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

നിലവില്‍ രാജ്യത്തെ വിപണിയില്‍ 16.45 ശതമാനം വിഹിതം ഹ്യൂണ്ടായിയുടേതാണ്. അടുത്ത വര്‍ഷത്തോടെ ഇതിനോട് ഒമ്പത് ശതമാനം കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Hyundai Targets 4 Lakh Car Sales

അതെസമയം ഉല്‍പാദനം ഉയര്‍ത്താനുള്ള നീക്കങ്ങളൊന്നും ഹ്യൂണ്ടായ് ഇതുവരെ നടത്തിയിട്ടില്ല എന്നാണറിവ്.

ഫ്രൈഡേ വില്‍പന: കാര്‍ ആക്‌സസറികളില്‍ 20% കിഴിവ്

അടുത്തവര്‍ഷം ആദ്യപാദത്തില്‍ രണ്ട് പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ട്. എലൈറ്റ് ഐ20യുടെ ഒരു പുതുക്കല്‍ അടുത്തവര്‍ഷം അവസാനത്തില്‍ നടക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ത്തന്നെയും ചെറിയ ഒരു മുഖം മിനുക്കലിനേ സാധ്യത കാണുന്നുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
Hyundai Targets 4 Lakh Car Sales.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X