ഗ്രാന്‍ഡ് ഐ10 സെഡാന്‍, എക്‌സെന്റ് അവതരിച്ചു

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന്റെ സെഡാന്‍ പതിപ്പ് ദില്ലിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് പ്രദര്‍ശനം നടക്കുന്നത്.

ഹ്യൂണ്ടായ് എക്‌സെന്റ് എന്നു പേര് വിളിക്കുന്ന ഈ വാഹനം സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവയുമായി എതിരിട്ടുനില്‍ക്കണം വിപണിയില്‍. ദില്ലിയില്‍ നിന്ന് ഞങ്ങളുടെ പ്രതിനിധികള്‍ അയച്ചുതന്ന ചിത്രങ്ങളും വിവരങ്ങളും ഇവിടെ കാണാം.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

4 മീറ്ററിനകത്ത് നീളം വരുന്നതാണ് ഈ സെഡാന്‍.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

ഈയടുത്തകാലത്ത് രൂപംകൊണ്ട ചെറുസെഡാന്‍ സെഗ്മെന്റില്‍ കടുത്ത മത്സരം രൂപപ്പെടുത്താന്‍ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10-ന്റെ സെഡാന്‍ രൂപമായ എക്‌സെന്റിന് സാധിക്കുമെന്ന് നിസ്സംശയം പറയാം.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നടത്തുന്ന മികവുറ്റ പ്രകടനം തന്നെയാണ് ഒരു സെഡാന്‍ പതിപ്പിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഹ്യൂണ്ടായിയെ പ്രേരിപ്പിച്ചത്.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനുകള്‍ സെഡാന്‍ പതിപ്പിലും ഘടിപ്പിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ കാപ്പ 2, 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് വാഹനത്തിലുള്ളത്.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

പെട്രോള്‍ എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും ലഭിക്കുന്നതാണ്. 4 സ്പീഡ് ട്രാന്‍സ്മിഷന്‍.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

ഡീസല്‍ എന്‍ജിനോടൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂ. 5 സ്പീഡ് ട്രാന്‍സ്മിഷന്‍.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

പിന്നില്‍ എസി വെന്റുകള്‍, സ്മാര്‍ട് കീ പുഷ് ബട്ടണ്‍ എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, 15 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് മടക്കല്‍ സൗകര്യമുള്ള ഔട്‌സൈഡ് മിറര്‍, നിരവധി നിയന്ത്രണ സംവിധാനങ്ങള്‍ ഘടിപ്പിച്ച സ്റ്റീയറിംഗ് തുടങ്ങിയ സന്നാഹങ്ങള്‍ ഇന്റീരിയറില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഹ്യൂണ്ടായ് എക്സെൻറ് അവതരിച്ചു

എക്‌സെന്റിന്റെ ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ എര്‍ബാഗുകള്‍, അബിഎസ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Hyundai unveils Grand i10 sedan named Xcent which will be launched at 2014 auto expo.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X