ഹ്യൂണ്ടായ് എക്‌സെന്റ്: നിങ്ങള്‍ക്കറിയേണ്ടതെല്ലാം

4.66 ലക്ഷം രൂപ തുടക്കവിലയിലാണ് ഹ്യൂണ്ടായ് എക്‌സെന്റ് വിപണിയിലെത്തിയിരിക്കുന്നത്. വിലയുടെ കാര്യത്തില്‍ മത്സരക്ഷമത ഉറപ്പാക്കാന്‍ എക്‌സെന്റിന് സാധിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍ തന്നെ ഈ നിരക്കില്‍ വാഹനം അധികകാലം കിട്ടില്ല എന്നുകൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട്. നക്ഷത്രചിഹ്നമിട്ട് 'അവതരണവില' എന്ന് പ്രത്യേകം പറഞ്ഞാണ് എക്‌സെന്റിന്റെ വിലകള്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്.

ഈയടുത്തകാലത്തു മാത്രം സൃഷ്ടിക്കപ്പെടുകയും വിപണിയിലെ നിര്‍ണായകമായ സെഗ്മെന്റായി മാറുകയും ചെയ്ത ചരിത്രമാണ് ചെറുസെഡാന്‍ സെഗ്മെന്റിനുള്ളത്. ഈ വിഭാഗത്തില്‍ മാരുതിയില്‍ നിന്നുള്ള ഡിസൈറും ഹോണ്ടയില്‍ നിന്നുള്ള അമേസുമാണ് കാര്യമായ മത്സരം കാഴ്ച വെക്കുന്നത്. ഗ്രാന്‍ഡ് ഐ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ട എക്‌സെന്റിന് വിപണി സമവാക്യങ്ങളില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കേണ്ടതാണ്. താഴെ, പുതിയ ചെറുസെഡാനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.

സെഗ്മെന്റിലെ വിലകള്‍

സെഗ്മെന്റിലെ വിലകള്‍

4 മീറ്ററിന് താഴെ നീളം വരുന്ന കാറുകളുടെ സെഗ്മെന്റാണ് ഇന്ത്യക്കാരെ സംബന്ധിച്ച് കോംപാക്ട് വാഹന വിഭാഗം

സെഗ്മെന്റിലെ വിലകള്‍

സെഗ്മെന്റിലെ വിലകള്‍

ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഇപ്പോള്‍ മത്സരത്തിനുള്ള ഹോണ്ട അമേസിന്റെ തുടക്കവില ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.10 ലക്ഷമാണ്. മറ്റൊരു വാഹനമായ മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിന്റെ ബേസ് വേരിയന്റിന് 4.93 ലക്ഷം രൂപ വിലവരും. ഇപ്പോള്‍ ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് എക്‌സെന്റിന്റെ വിലകള്‍ തുടങ്ങുന്നത് 4.66 ലക്ഷത്തിലാണ്.

എക്സെന്റിന്റേത് അവതരണവില

എക്സെന്റിന്റേത് അവതരണവില

അവതരണവിലയാണിത്. അധികം താമസിക്കാതെ തന്നെ ഈ വില ഉയര്‍ന്ന് അഞ്ച് ലക്ഷത്തിന്റെ ചുറ്റുപാടില്‍ എത്തിനില്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഹ്യൂണ്ടായ് എക്‌സെന്റ് വിപണിയില്‍ ഇടം പിടിക്കുന്നത്. 1.1 ലിറ്റര്‍ ശേഷിയുള്ള രണ്ടാംതലമുറ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് ഒരെണ്ണം. മറ്റൊന്ന് 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും. എക്സെൻറിൻറെ ഓട്ടോമാറ്റിക് വേരിയൻറ് പകരുന്ന മൈലേജ് ലിറ്ററിന് 16.9 കിലോമീറ്ററാണ്.

ഡീസല്‍ എന്‍ജിന്‍ കരുത്ത്

ഡീസല്‍ എന്‍ജിന്‍ കരുത്ത്

4000 ആര്‍പിഎമ്മില്‍ 71.01 കുതിരശക്തി പകരുവാന്‍ ശേഷിയുണ്ട് 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്. 1750-2500 ആര്‍പിഎമ്മില്‍ 180.4 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും.

പെട്രോള്‍ എന്‍ജിന്‍ കരുത്ത്

പെട്രോള്‍ എന്‍ജിന്‍ കരുത്ത്

6000 ആര്‍പിഎമ്മില്‍ 81.86 കുതിരശക്തി ഉല്‍പാദിപ്പിക്കും 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍. 4000 ആര്‍പിഎമ്മില്‍ 113.75 എൻഎം ചക്രവീര്യം പുറത്തെടുക്കും കാപ്പ എൻജിൻ.

മൈലേജ്

മൈലേജ്

ഹ്യൂണ്ടായ് എക്സെൻറ‌് ഡീസൽ എൻജിൻ ലിറ്ററിന് 24.4 കിലോമീറ്റർ മൈലേജ് നൽകും. പെട്രോൾ എൻജിൻ നൽകുന്ന മൈലേജ് ലിറ്ററിന് 19.1 കിലോമീറ്ററാണ്. എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് നിരക്കാണിത്.

ഗിയർബോക്സ്

ഗിയർബോക്സ്

ഡീസൽ എൻജിനോടൊപ്പം മാന്വൽ ഗിയർബോക്സ് മാത്രമേ ചേർക്കുന്നുള്ളൂ. 5 സ്പീഡ് ട്രാൻസ്മിഷനാണിത്. പെട്രോൾ എൻജിനോടൊപ്പം 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഘടിപ്പിച്ചിരിക്കുന്നു.

എക്സ്റ്റീരിയർ

എക്സ്റ്റീരിയർ

‌ക്രോമിയത്തിൻറെ ഉദാരമായ പ്രയോഗം എക്സ്റ്റീരിയരിലുടനീളം കാണാം. പിന്നിൽ ബൂട്ട് ലിഡിലും പിൻ ലാമ്പിലും ക്രോമിയം സാന്നിധ്യമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ ഡോർ ഹാൻഡിലുകളിൽ ക്രോമിയം പൂശിയതായി കാണാം. മുന്നിൽ ലോഗോയിൽ നിന്ന് ഇരുവശത്തേക്കും നീളുന്ന ക്രോമിയം പട്ട കാണാം.

സെഗ്മെൻറിലില്ലാത്തവ

സെഗ്മെൻറിലില്ലാത്തവ

എക്സെൻറ് നിലകൊള്ളുന്ന ചെറു സെഡാൻ വിഭാഗത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ചില സംവിധാനങ്ങൾ കൂടി എക്സെൻറിലുണ്ട്. കീലെസ് പുഷ് ബട്ടൺ സ്റ്റാർട്, റിയർ പാർക്കിംഗ് കാമറ, റിയർ സെൻസറുകൾ, ഓട്ടോ ഫോൾഡിംഗ് മിററുകൾ, ഇലക്ട്രോ-ക്രോമിക് റിയർവ്യൂ മിററുകൾ എന്നിവയാണവ.

സെഗ്മെന്റിലെ വിലകള്‍

മുന്ന് വേരിയൻറുകളാണ് വാഹനത്തിനുള്ളത്. ഇവയിൽ ചില വേരിയൻറുകളിൽ ചില കൂട്ടിച്ചേർക്കൽ സൗകര്യങ്ങൾ ലഭ്യമാണ്. എസ്, എബിഎസ്, റിയർ ആംറെസ്റ്റ്, ഗ്ലോവ് ബോക്സ് കൂളിംഗ്, സ്റ്റീയരിംഗ് വീലിലെ ഓഡിയോ നിയന്ത്രണസംവിധാനം, ഡ്യുവൽ എയർബാഗുകൾ, റിയർ ഡിഫോഗ്ഗർ എന്നിവ ഈ ഓപ്ഷണൽ വേരിയൻറുകളിൽ ലഭിക്കും.

നിറങ്ങൾ

നിറങ്ങൾ

ആറ് നിറങ്ങളിലാണ് വാഹനം വിപണിയിൽ ലഭിക്കുക.

വിലകൾ

വിലകൾ

  • എക്‌സെന്റ് ബേസ് വേരിയന്റ് വിലകള്‍
  • എക്‌സെന്റ് പെട്രോള്‍ - 4.66 ലക്ഷം
  • എക്‌സെന്റ് ഡീസല്‍ - 5.56 ലക്ഷം
  • എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല
  • ഹ്യൂണ്ടായ് എക്‌സെന്റ് എസ് വേരിയന്റ്

    ഹ്യൂണ്ടായ് എക്‌സെന്റ് എസ് വേരിയന്റ്

    • എക്‌സെന്റ് പെട്രോള്‍ - 5.32 ലക്ഷം
    • എക്‌സെന്റ് ഡീസല്‍ - 6.23 ലക്ഷം
    • എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല
    • എക്‌സെന്റ് എസ് ഓപ്ഷണല്‍ വേരിയന്റ്

      എക്‌സെന്റ് എസ് ഓപ്ഷണല്‍ വേരിയന്റ്

      • എക്‌സെന്റ് പെട്രോള്‍ - 5.57 ലക്ഷം
      • എക്‌സെന്റ് ഡീസല്‍ - 6.48 ലക്ഷം
      • എക്‌സെന്റ് ഓട്ടോമാറ്റിക് - 6.28 ലക്ഷം
      • എക്‌സെന്റ് എസ്എക്‌സ് വേരിയന്റ്

        എക്‌സെന്റ് എസ്എക്‌സ് വേരിയന്റ്

        എക്‌സെന്റ് പെട്രോള്‍ - 6.22 ലക്ഷം

        എക്‌സെന്റ് ഡീസല്‍ - 7.13 ലക്ഷം

        എക്‌സെന്റ് ഓട്ടോമാറ്റിക് - ലഭ്യമല്ല

        ഹ്യൂണ്ടായ് എക്‌സെന്റ് എസ്എക്‌സ് ഓപ്ഷണല്‍

        ഹ്യൂണ്ടായ് എക്‌സെന്റ് എസ്എക്‌സ് ഓപ്ഷണല്‍

        എക്‌സെന്റ് പെട്രോള്‍ - 6.47 ലക്ഷം

        എക്‌സെന്റ് ഡീസല്‍ - 7.38 ലക്ഷം

        എക്‌സെന്റ് ഓട്ടോമാറ്റിക് - 7.19 ലക്ഷം

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

        കൂ‌ടുതൽ ചിത്രങ്ങൾ

Most Read Articles

Malayalam
English summary
Hyundai Xcent sedan has been launched in India at a starting price of Rs 4.66 lakh.
Story first published: Wednesday, March 12, 2014, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X