പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

പോഷെ മകാന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 1 കോടി രൂപയും 1.1 കോടി രൂപയും വിലയിട്ടാണ് മകാന്‍ എസ്‌യുവി മോഡലിന്റെ രണ്ട് വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ കൈയില്‍ ഒരു പോഷെ കായേനുണ്ട്! (വായിക്കാം)

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തല്‍ക്കാലം പ്രസ്തുത ആഗ്രഹം മടക്കിവെക്കേണ്ടി വരും. ഇന്ത്യയില്‍ നടപ്പുവര്‍ഷം വിറ്റഴിക്കാനായി പോഷെ മാറ്റിവെച്ചിരുന്ന മകാന്‍ എസ്‌യുവികള്‍ ഇതിനകം തന്നെ ബുക്കു ചെയ്യപ്പെട്ടതായി അറിയുന്നു. ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്ന മകാന്‍ എസ്‌യുവി വേരിയന്റുകളെ അടുത്ത് പരിചയപ്പെടാം താഴെ.

പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

ചിത്രങ്ങളിലൂടെ നീങ്ങുക.

പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

മകാന്‍ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളാണ് പോഷെ ഇന്ത്യയില്‍ വില്‍ക്കുന്നത്. മകാന്‍ ടര്‍ബോ എസ് പെട്രോള്‍ പതിപ്പും മകാന്‍ എസ് ഡീസല്‍ പതിപ്പും. പെട്രോള്‍ പതിപ്പിന് 1.1 കോടി രൂപയാണ് വില. ഡീസല്‍ പതിപ്പിന് 1 കോടി രൂപ വിലവരും.

പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.8 സെക്കന്‍ഡ് നേരമാണെടുക്കുക. ഡീസല്‍ എന്‍ജിന്‍ 6.1 സെക്കന്‍ഡ് നേരമെടുക്കും.

പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

എയര്‍ സസ്‌പെന്‍ഷന്‍, ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍, ത്രീ സോണ്‍ എയര്‍ കണ്ടീഷണര്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

പോഷെ മകാന്‍ ഇന്ത്യയിലെത്തും മുന്‍പ് വിറ്റുതീര്‍ന്നു!

മകാന്‍ ടര്‍ബോ മോഡലിന്റെ പെട്രോള്‍ എന്‍ജിന്‍ 3.6 ലിറ്റര്‍ ശേഷിയുള്ളതാണ്. 394 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ 254 കുതിരശക്തി ഉല്‍പാദിപ്പിക്കും.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
German sports car and SUV manufacturer, Porsche has finally launched the impressive compact SUV, the Macan in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X